Your Image Description Your Image Description

മുകേഷ് എവിടെ മുകേഷ് എവിടെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മുകേഷിനെ കാണാത്തതു കൊണ്ടായിരുന്നു കോൺഗ്രസുകാർക്കും ബിജെപി കാർക്കും ഉറക്കം കിട്ടാതിരുന്നത്. മുകേഷിനെ ഇത്രയും കാലം കൊങ്ങികളും ബിജെപിക്കാരും കൂടി കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി ആറ്റുനോറ്റ് വളർത്തിയത് ആണെന്ന് തോന്നും മുകേഷിനെ കാണാനുള്ള പിടച്ചിൽ കണ്ടാൽ. സമ്മേളനത്തിൽ ഇക്കണ്ട ചർച്ചകളും തിരഞ്ഞെടുപ്പിനെ പറ്റിയുള്ള ആലോചനകളും കേരളത്തിലെയും കേന്ദ്രത്തിലെയും ഒട്ടുമിക്ക സഖാക്കളും ഒക്കെ പങ്കെടുത്തതൊന്നും പോര മുകേഷിനെ കാണാത്തത് ആയിരുന്നു ഏക പ്രശ്നം. എന്തെങ്കിലും ഒക്കെ വേണ്ടേ കുറ്റവും കുറവും പറയാൻ. അങ്ങനെ രണ്ടുകൂട്ടരുടെയും ആദ്യ അവസാനമായിരിക്കുന്നു. മുകേഷ് സംസ്ഥാന സമ്മേളന വേദിയിൽ ഇന്ന് എത്തിയിട്ടുണ്ട്. ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ് സമ്മേളന സ്ഥലത്ത് എത്താൻ കഴിയാതിരുന്നത് എന്ന് നേരത്തെ തന്നെ മുകേഷ് വ്യക്തമാക്കിയിരുന്നു എന്നാൽ ഇതൊന്നും മതിവരാതെയാണ് കോൺഗ്രസുകാർ ഇത്രയും ദിവസം ഇക്കണ്ട വെപ്രാളം മുഴുവൻ കാണിച്ചു കൂട്ടിയത്. ഒന്ന് അങ്ങോട്ട് ഇങ്ങോട്ടോ മാറുമ്പോൾ ഇത്രയും അന്വേഷിക്കുകയും വെപ്രാളം കാണിക്കുകയും ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട് ഇത്രയും തന്റെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടല്ലോ എന്ന് പരിഹസിക്കുകയാണ് മുകേഷ് ചെയ്തത്. രാഷ്ട്രീയം ജീവിതമാർഗം ആക്കി ഇറങ്ങി പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കീശ വീർപ്പിക്കുന്നവർക്കും അഴിമതിയും കള്ളപ്പണവും വഴി സമ്പാദ്യം ഉയർത്തുന്നവർക്ക് മന്നം തൊഴിലിന്റെ മഹത്വം മനസ്സിലാവില്ല. എന്റെ പ്രിയപ്പെട്ട കോൺഗ്രസുകാരെ രാഷ്ട്രീയമൊരു തൊഴിൽ അല്ല ഹേ. രാഷ്ട്രീയമൊരു ജനസേവനമാണ് അതിന് ഒരുതരത്തിൽ കൂലി വാങ്ങിക്കാൻ പോലും പാടുള്ളതല്ല എങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരായി അധികാരത്തിലിരുന്ന് ഒരു സമൂഹത്തെ മുഴുവൻ സംരക്ഷിക്കുമ്പോൾ ജനങ്ങൾ അവരുടെ ടാക്സിൽ നിന്ന് തരുന്ന തുകയാണ് ആനുകൂല്യങ്ങളായും മറ്റും കൈപ്പറ്റുന്നത്. എന്നു കരുതി മറ്റു ചില നേതാക്കന്മാരെ പോലെ അച്ഛൻ ആനപ്പുറത്ത് ഇരുന്നത് കൊണ്ട് മകന്റെ ആസനത്തിൽ തഴമ്പുണ്ടാകുമെന്ന് കരുതി ആനയെ വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്ന കോൺഗ്രസുകാരുടെ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇല്ല. അല്ലെങ്കിൽ പിന്നെ കോൺഗ്രസിലെ ചില പുതിയ നേതാക്കന്മാരുടെ പോലെ ബക്കറ്റ് പിരിവിന് ഇറങ്ങേണ്ടി വരും. സമ്മേളനത്തിന്റെ രണ്ടുദിവസം വരാൻ കഴിഞ്ഞില്ല എങ്കിലും ലോഗോ പ്രദർശനത്തിന് താൻ ഉണ്ടായിരുന്നു എന്നും അന്ന് നടന്ന കാവടി മത്സരത്തിലെ വിജയികളായ ശ്രീലങ്കൻ ടീമിനെ സമ്മാനം നൽകിയത് പത്ര മാധ്യമങ്ങളോട് പറഞ്ഞു. അടുത്തമാസം മൂന്നുദിവസം ചെന്നൈയിലും രണ്ട് ദിവസം താൻ മൈസൂറിലും ആയിരിക്കുമെന്നും ഏപ്രിലിൽ 22 മുതൽ എംഎൽഎമാരുടെ ഒരു ടൂർ കാശ്മീർ ഡൽഹി ഹൈദരാബാദ് എന്നീ സ്ഥലത്തേക്ക് നടക്കുന്നുണ്ട് എന്ന് അതിന് താൻ പങ്കെടുക്കാത്തതിൽ ഇത്രയും ആധി പിടിച്ച് ഓടി നടക്കരുത് എന്നും മുകേഷ് പറഞ്ഞു. അല്ലാതെന്ത് പറയാനാണ്? ഓരോരുത്തർക്കും അവരുടെ തൊഴിൽ മേഖലയിൽ പലവിധ തിരക്കുകൾ ഉണ്ടാകും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം .എന്ന് കരുതി അവരെയൊക്കെ പാർട്ടി പുറത്താക്കിയതാണ് എന്ന് കണ്ണടച്ചങ്ങ് പറയാൻ പറ്റുമോ. ലൈംഗിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം എം.മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് എം മുകേഷിനെതിരെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോർഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിച്ചിരുന്നില്ല.പിതാവായ ഒ മാധവന്റെ പേരിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനത്തിനൊഴികെ പൊതുപരിപാടികൾക്കും കുറ്റപത്രം സമർപ്പിച്ച ശേഷം മുകേഷ് കാര്യമായി പങ്കെടുത്തിരുന്നുമില്ല അതാണ് മുകേഷിനെ മനപ്പൂർവ്വം ഒഴിവാക്കി എന്ന കള്ളക്കഥ രൂപീകരനത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത് . കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാർട്ടി അംഗത്വം നൽകിയിട്ടില്ല. എന്തായാലും ഇത്രയും ദിവസം ഉറക്കം ഒഴിച്ചിരുന്നു ഇപ്പോൾ തമ്മിൽ തല്ലു കാണാം എന്ന് മോഹിച്ചവർ ഒക്കെ ഇനി എങ്കിലും ഒന്ന് ഉറങ്ങുന്നത് നന്നായിരിക്കും അടുത്ത തെരെഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ നിരാശയിൽ കുറെ ഉറക്കത്തെ കളയാനുള്ളതാണ് .

Leave a Reply

Your email address will not be published. Required fields are marked *