Your Image Description Your Image Description

തിരുവനന്തപുരം : ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 12 കാമ്പസുകളിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുട്‌വെയർ ഡിസൈൻ ആന്റ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ് സ്‌റ്റൈൽ ആന്റ് പ്രോഡക്ട് ഡിസൈൻ എന്നീ വിഷയങ്ങളിൽ നാലുവർഷ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സും, റീട്ടെയിൽ ആന്റ് ഫാഷൻ മെർക്കൻഡൈസിൽ ബി.ബി.എയും ഫുട്‌വെയർ ഡിസൈൻ ആന്റ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ എന്നീ വിഷയങ്ങളിൽ മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്‌സും റീട്ടെയിൽ ആന്റ് ഫാഷൻ മെക്കൻഡൈസിൽ എം.ബി.എക്കും പി.എച്ച്.ഡി പ്രോഗ്രാമിനുമാണ് അപേക്ഷ ക്ഷണിച്ചത്.

ഉയർന്ന തൊഴിൽ സാധ്യതയുള്ള മേൽ കോഴ്‌സുകളിലേയ്ക്ക് പ്രവേശന പരീക്ഷ മുഖേനയാണ് അഡ്മിഷൻ. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20. മേയ് 11 ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് ജൂലൈയിൽ ക്ലാസ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു വിജയിച്ച 2025 ജൂലൈ 1ന് 25 വയസ്സ് കവിയാത്തവർക്ക് ബാച്ചിലർ കോഴ്‌സുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായവർക്ക് പ്രായപരിധിയില്ലാതെ മാസ്റ്റേഴ്‌സ് കോഴ്‌സുകൾക്കും അപേക്ഷിക്കാം.

ഫുട്‌വെയർ ഡിസൈൻ ആന്റ് ഡെവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഇഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.fddiindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *