Your Image Description Your Image Description

രാജകീയവും കാലാതീതവുമായ നിറങ്ങളിൽ ഒന്നാണ് ചുവപ്പ്. അത് എത്‌നിക് വസ്ത്രങ്ങൾക്ക് നൽകുന്ന പ്രൗഢി വലുതാണ്. അതിനേക്കാളുപരി ഒരു സ്റ്റൈലിഷ് കളറുമാണ്. അടുത്തിടെ നടന്ന ഒരു പരിപാടിക്ക് രശ്മിക മന്ദാന ധരിച്ച കടും ചുവപ്പ് നിറത്തിലുള്ള മനോഹരമായ അനാർക്കലി സ്യൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം.

അഞ്ജന ബോറ ബ്രാൻഡിൽ നിന്നുള്ള രശ്മികയുടെ ചുവന്ന അനാർക്കലി സെറ്റിന് 45,600 രൂപയാണ് വില. കടും ചുവപ്പ് നിറത്തോടൊപ്പമുള്ള ദുപ്പട്ടയിലെ സ്വർണ്ണ നൂൽ എംബ്രോയിഡറി, എത്‌നിക് ലുക്കിന് പുറമെ ഒരു ട്രഡീഷ്ണൽ ടച് കൂടെ നൽകുന്നുണ്ട്. സങ്കീർണ്ണമായ എംബ്രോയിഡറി പൂക്കളുടെയും വള്ളികളുടെയും രൂപങ്ങൾ കൊണ്ട് നിറഞ്ഞ ദുപ്പട്ട ഒരു ദേശി ലുക്ക് ആണ് രശ്മികയ്ക്ക് നൽകുന്നത്.

വളരെ മിനിമലിസ്റ്റ് ആവുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് , അതിനനുസരിച്ച് ഒരു സ്ലീക്ക്, ഒരു ജോടി വലിയ സ്വർണ്ണ കമ്മലുകളും മാത്രമേ രശ്മിക ധരിച്ചിട്ടുള്ളു.

കടും ചുവപ്പ് നിറം കൊണ്ട് എങ്ങനെയാണ് ഇത്രയും മിനിമലിസ്റ്റ് ഗെറ്റപ്പ് സൃഷ്ടിച്ചതെന്ന് ഏതാണ്ട് അതിശയകരമാണ്. സാധാരണയായി, ഇപ്പോഴത്തെ എത്‌നിക് ലുക്കിന് വേണ്ടിയും, മിനിമലിസ്റ്റ് ലുക്കിനാണേലും, സോഫ്റ്റ് ന്യൂട്രലുകളോ കൂൾ ടോണുകളോ ആണ് ഉപയോഗിക്കുക, അതായത് പേസ്റ്റൽ കളറുകൾ. സാധാരണയായി മാക്സിമലിസ്റ്റ്, വളരെ ബോൾഡ്, വിവാഹങ്ങൾ, ഉത്സവങ്ങൾ പോലുള്ള ആഡംബര പരിപാടികൾക്ക് മാത്രം മാറ്റിവെക്കുന്ന നിറങ്ങളിൽ ഒന്നാണ് ചുവപ്പ്.

ചുവപ്പ് നിറം ധരിച്ചും വളരെ ലളിതമെന്ന രീതിയിലാണ് രശ്‌മിക കാണപ്പെടുന്നത്. സ്റ്റൈലിംഗിന്റെ പ്രാധാന്യത്തിലേക്ക് ആണ് ഇത് വെളിച്ചം വീശുന്നത്. ഹെയർസ്റ്റൈലും ആക്‌സസറികളും മുതൽ വസ്ത്രത്തിന്റെ ക്രമീകരണം വരെ, ഓരോ ഘടകങ്ങളും നിറത്തിന്റെ തീവ്രത കുറയ്ക്കുന്നതിൽ വലിയ റോൾ ഉണ്ട്. സ്റ്റൈലിംഗ് കുറച്ചുകാണിച്ചുകൊണ്ട്, ഏറ്റവും കടും നിറങ്ങൾ പോലും ലളിതവും ക്ലാസിയുമായ സൗന്ദര്യശാസ്ത്രത്തിലേക്ക് സംയോജിപ്പിക്കാൻ കഴിയുമെന്ന് രശ്മികയുടെ ഈ ലുക്ക് തെളിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *