Your Image Description Your Image Description

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ഭൂമിശാസ്ത്ര വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നടത്തുന്ന ഡ്രോൺ സര്‍വെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ദീപ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 38, 53, 786 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന ഭൂപടം തയ്യാറാക്കല്‍, ജിപിഎസ്, ടാബ് സംവിധാനത്തോടെയുള്ള വസ്തു സർവെ (ഗാര്‍ഹികം, വാണിജ്യം, മറ്റുളളവ ) എന്നിവയുൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും ജിഐഎസ് മാപ്പിംഗും കൂടാതെ ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെബ് അധിഷ്ഠിത ജിഐഎസ് സൊല്യൂഷന്‍ വികസിപ്പക്കലുമാണ് ലക്ഷ്യം. ഇതിലൂടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഡ്രോണ്‍ സര്‍വെ നടത്തുന്ന ഏജന്‍സി. ഒരാഴ്ച നീളുന്ന ഡ്രോൺ സർവെക്ക് ശേഷം മാനുവൽ സർവെയും നടക്കും. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി ജീവനക്കാര്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *