Your Image Description Your Image Description
Your Image Alt Text

വടക്കഞ്ചേരി കൃഷിഭവന്റെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷി, മേജര്‍, മൈനര്‍ മില്ലറ്റുകള്‍, ഗോതമ്പും അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലറ്റുകളുടെ പോഷക ഗുണങ്ങള്‍, ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മില്ലറ്റുകള്‍, മില്ലറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ചെറുധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മുന്‍ കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ബി. സുരേഷ് ക്ലാസെടുത്തു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി സംയോജിപ്പിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. മേളയില്‍ വിവിധതരം മില്ലറ്റുകളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *