Your Image Description Your Image Description
Your Image Alt Text

മധ്യപ്രദേശിലെ ഭോപാൽ മൃഗശാലയിൽ കഴിഞ്ഞിരുന്ന രാജ്യത്തെ ഏറ്റവും പ്രായംകൂടിയ തേൻകരടി ചത്തു. 36 വയസ്സുണ്ടായിരുന്ന ബബ്‍ലു എന്ന ആൺകരടി അവയവങ്ങൾക്ക് ബാധിച്ച അസുഖങ്ങൾമൂലമാണ് മരിച്ചത്. രാജസ്ഥാനിലെ തെരുവുനാടകക്കാരനിൽനിന്ന് രക്ഷപ്പെടുത്തിയ ബബ്‍ലുവിനെ 2006-ലാണ് വാൻ വിഹാർ നാഷണൽ പാർക്ക് കം-ആനിമൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെത്തിച്ചത്.

കാട്ടിൽ വസിക്കുന്ന കരടികളുടെ ശരാശരി ആയുസ്സ് 25 മുതൽ 30 വയസ്സുവരെയാണ്. 2022 ജനുവരിയിൽ വാൻ വിഹാർ നാഷണൽ പാർക്കിൽ 40 വയസ്സുള്ള പെൺകരടി ഗുലാബോ ചത്തതോടെയാണ് ബബ്‍ലു രാജ്യത്തെ ഏറ്റവും പ്രായംകൂടിയ കരടിയായത്.

Leave a Reply

Your email address will not be published. Required fields are marked *