Your Image Description Your Image Description

ജീവിക്കാനായി അഭിനയ രം​ഗത്ത് ചുവടുറപ്പിക്കുകയാണെന്ന് രേണു സുധി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രേണു പങ്കുവച്ച വിഡിയോ വീഡിയോ വ്യാപക വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ചന്തുപൊട്ടിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാന രംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെയാണ് രേണുവിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ആ റീലിനുണ്ടായത്. അതിന് പിന്നാലെ ‘ഡൈലാമോ’ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനവുമായും രേണു സൈബർ ലോകത്ത് എത്തിയിരുന്നു. ആ റിലൂം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത് ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് രേണു പ്രത്യക്ഷപ്പെടുന്നത്. ‘ലോഡിങ് നെക്സ്റ്റ് ബോംബ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹ​ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. അതും ഹിറ്റായതിന് പിന്നാലെ അടുത്ത റീലുമായി രേണു സൈബറിടങ്ങളിൽ വീണ്ടും തരം​ഗം സൃഷ്ടിക്കുകയാണ്.

ദാസേട്ടൻ കോഴിക്കോടിനും മറ്റൊരു യുവതിക്കും ഒപ്പമാണ് രേണുവിന്റെ പുതിയ ഡാൻസ് റീൽ. വൈറ്റില ഹബ്ബിൽ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് രേണുവിന്റെയും സുഹൃത്തുക്കളുടെയും നൃത്തച്ചുവടുകൾ. സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. രേണുവിന്റെ പ്രകടനത്തെ നിശിതമായി വിമർശിച്ചും വ്യക്തിപരമായി കടന്നാക്രമിച്ചുമുള്ള കമന്റുകളാണ് കൂടുതലായി വിഡിയോയ്ക്ക് ലഭിക്കുന്നത്. അതിനൊപ്പം, രേണുവിനെ പിന്തുണയ്ക്കുന്നവരും അഭിനന്ദനങ്ങളുമായെത്തി. ഡാൻസ് റീലും വിമർശനങ്ങളും തുടരുന്നതിന് ഇടയിൽ ‘ഇത് കഴിഞ്ഞില്ലേ’ എന്നാണ് ഒരാളുടെ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *