Your Image Description Your Image Description

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ. ഭർത്താവിന്റെ അമ്മയും അച്ഛനും സഹോദരനും ചേർന്നായിരുന്നു യുവതിയെ ആക്രമിച്ചത്. ഉത്തർപ്രദേശിലെ ഡെയോറയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങളിൽ പുരുഷന്മാർ യുവതിയെ വടി കൊണ്ട് അടിക്കുന്നതായി കാണാം. കരഞ്ഞുകൊണ്ട് യുവതി സഹായിക്കാനായി നിലവിളിക്കുന്നതും കാണാനാകും. യു.പിയിലെ ഭരാരിപാട്ടി ഗ്രാമത്തിലായിരുന്നു സംഭവം. താർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിയിലാണ് അതിക്രമം ഉണ്ടായത്.

യുവതിയെ മർദിച്ചത് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും ചേർന്നാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ആരും യുവതിക്ക് സഹായത്തിനായി എത്തിയിരുന്നില്ല. ഭർത്താവും യുവതിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. യുവതി അഴുക്ക് ചാലിൽ വീഴുന്നതും ഇതിന് ശേഷവും ഭർതൃവീട്ടുകാർ മർദിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.

ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് സ്വമേധയാ കേസ് എടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും പോലീസ് അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരും അറസ്റ്റിലായിട്ടില്ല എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *