Your Image Description Your Image Description

വെ​ള്ള​റ​ട: തിരുവനന്തപുരം വാ​ഴി​ച്ചാ​ൽ ഇ​മ്മാ​നു​വേ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ഒ​ന്നാം​വ​ര്‍ഷ ബി.​കോം വി​ദ്യാ​ർ​ഥി എ​സ്.​ആ​ര്‍. ആ​ദി​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥിയായ ജി​തി​നെതിരെയാണ് പരാതി. ആ​ദി​ഷി​ന്‍റെ പി​താ​വ് ശ്രീ​കു​മാ​റാണ് ആ​ര്യം​കോ​ട് പൊ​ലീ​സി​നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ക്കും പ​രാ​തി ന​ല്‍കിയത്. മ​ര്‍ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും പൊ​ലീ​സി​ന് കൈ​മാ​റി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോളാണ് മർദ്ദന വിവരം പുറത്തറിയുന്നത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ജി​തി​നും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്ന് ആ​ദി​ഷ് ഇ​ട​പെ​ട്ട​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. ജിതിനും സംഘവും ആദിഷിനെ മർദിക്കാൻ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂൾ കഴിഞ്ഞ് മടങ്ങി വരുമ്പോളായിരുന്നു ആക്രമണം. ആ​ദി​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *