Your Image Description Your Image Description
Your Image Alt Text

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നു. പൊങ്കൽ ആഘോഷങ്ങൾക്കുശേഷം പ്രഖ്യാപനമുണ്ടായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡി.എം.കെ. യുവജനവിഭാഗം സേലത്ത് നടത്തുന്ന പൊതുസമ്മേളനം കഴിഞ്ഞാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയാണ് ഉദയനിധി.

എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഉദയനിധി പര്യടനം നടത്താൻ ഒരുങ്ങുകയാണ്. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം പര്യടനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ചേർന്ന ഡി.എം.കെ. ഉന്നതതലയോഗത്തിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മുതിർന്ന നേതാക്കൾതന്നെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. സേലത്തെ പൊതുസമ്മേളനത്തിൽ വീണ്ടും ഈ ആവശ്യം ഉന്നയിക്കാനാണ് സാധ്യത. ഇതിനുശേഷം പ്രഖ്യാപനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *