Your Image Description Your Image Description

കോഴിക്കോട് : താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു.

വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

സംഘർഷൽത്തിൽ ഷഹബാസിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നിരുന്നു. കൂടുതൽ‌ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും.

അതെ സമയം, മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് മ​രി​ച്ച​തി​നു പി​ന്നാ​ലെ ഞെ​ട്ടി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം പുറത്ത് വന്നിരിക്കുന്നത്.ഷ​ഹ​ബാ​സി​നെ കൊ​ല്ലു​മെ​ന്ന പ​റ​ഞ്ഞാ​ൽ കൊ​ന്നി​രി​ക്കു​മെ​ന്നും, അ​വ​ന്‍റെ ക​ണ്ണ് ഇ​പ്പോ​ള്‍ ഇ​ല്ലെ​ന്നും സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കൂ​ട്ട​ത്ത​ല്ലി​ൽ മ​രി​ച്ചാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന ശ​ബ്ദ​വും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *