Your Image Description Your Image Description

ഷാർജ: ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ 9 വയസ്സുകാരന് ദാരുണാന്ത്യം. യുഎഇയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യവേ അമിത വേ​ഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ യൂടേൺ ഇടുന്നതിനിടെയാണ് അറബ് ബാലന് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ അൽ ഫൽജ് ഏരിയയിലായിരുന്നു സംഭവം. അപകടം നടന്നയുടൻ തന്നെ ട്രാഫിക് പട്രോളിങ് ടീമും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ​

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഷാർജ പൊലീസ് അറിയിച്ചു. കുട്ടി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ വാസിത് പൊലീസ് കസ്റ്റ‍ഡിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. രാജ്യത്ത് ഇ-സ്കൂട്ടർ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതേത്തുടർന്ന് പ്രധാന റോഡുകളിലും കാൽ നടപ്പാതകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, ബൈസൈക്കിളുകൾ എന്നിവ നിയന്തിക്കുന്നതിനായി ഷാർജ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാ​ഗത്തിന്റെ കീഴിൽ കാമ്പയിനുകൾ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *