Your Image Description Your Image Description
Your Image Alt Text

യാത്രകളിൽ കുട്ടികളുടെ സുരക്ഷിതത്വമുറപ്പാക്കാൻ വാഹനങ്ങളിൽ നിർബന്ധമായും ചൈൽഡ് സീറ്റുകളുണ്ടായിരിക്കണമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കുട്ടികൾ സുരക്ഷിതമായി കാർസീറ്റിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് എക്സിൽ കുറിച്ചു.

വാഹനങ്ങളിൽ കുട്ടികൾ എങ്ങനെ സുരക്ഷിതമായി ഇരിക്കണമെന്നും വിശദീകരിക്കുന്നുണ്ട്. നാലു വയസ്സുവരെയുള്ളവരെ നിർബന്ധമായും ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. അഞ്ചുമുതൽ 10 വയസ്സ് വരെയുള്ളവരുടെ കഴുത്തിൽ സീറ്റ് ബെൽറ്റുകൾ കുടുങ്ങാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. യാത്രയിൽ സീറ്റ് ബെൽറ്റിടാതിരുന്നാലും കുട്ടികൾക്ക് ചൈൽഡ് സീറ്റില്ലെങ്കിലും 400 ദിർഹം വീതം പിഴയീടാക്കും.

Leave a Reply

Your email address will not be published. Required fields are marked *