Your Image Description Your Image Description
Your Image Alt Text

നിർമാണമേഖലകളിൽ അഗ്നിസുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പുമായി സഹകരിച്ച് ഗ്യാസ് സുരക്ഷാ സമിതി ഗ്യാസ് സിലിൻഡർ സുരക്ഷാ സർക്കുലർ അവതരിപ്പിച്ചു. എമിറേറ്റിലുടനീളമുള്ള ദ്രവീകൃത പെട്രോളിയം വാതക സംവിധാനങ്ങളുടെ സുരക്ഷ വിലയിരുത്താനാണ് ഗ്യാസ് സുരക്ഷാ സമിതി രൂപവത്കരിച്ചത്.

അപകടങ്ങൾ തടയുന്നതിന് ഗ്യാസ് വിതരണവും ഉപയോഗവും കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ കരാറുകാരും വിതരണക്കാരും സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും നിർമാണ സൈറ്റുകൾ സമിതി നിരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *