Your Image Description Your Image Description
Your Image Alt Text

രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് അടുത്തയാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. സമ്മേളനത്തിനും പ്രദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ്, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുക്കും.

വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആയുഷ് ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നുദിവസത്തെ ആയുഷ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *