Your Image Description Your Image Description
ന്യൂഡല്‍ഹി: മെട്രോ ട്രെയിനിന്‍റെ  അടിയിലേക്കു വീണ് മരിച്ച യുവതിയുടെ കുട്ടികള്‍ക്ക് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച്‌ ഡല്‍ഹി മെട്രോ. യുവതിയുടെ രണ്ടു മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും ഡല്‍ഹി മെട്രോ വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 14നാണ് അപകടം നടന്നത്. പശ്ചിമ ഡല്‍ഹിയിലെ നാൻഗ്ലോലി നിവാസിയായ റീന ദേവി (35) ഡല്‍ഹിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍ പാളത്തിനും ട്രെയിനിനും ഇടയില്‍ കുരുങ്ങി മരിച്ചത്.  ട്രെയിനിന്റെ വാതിലിനിടയില്‍ സാരി കുടുങ്ങി അടിയിലേക്ക് വീഴുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കേയായിരുന്നു യുവതിയുടെ അന്ത്യം.

ഡല്‍ഹി മെട്രോയുടെ നിയമാവലിയനുസരിച്ച്‌ അഞ്ചു ലക്ഷം രൂപയാണ് സാധാരണ ഗതിയിലെ നഷ്‌ടപരിഹാരമെന്നും എന്നാല്‍ റീന ദേവിയുടെ മരണത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പത്തു ലക്ഷം രൂപ അധികമായി നല്‍കുന്നതെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *