Your Image Description Your Image Description

പാലക്കാട് : പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല . അതേസമയം ഈ ഷാപ്പുകള്‍ ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധന ഫലത്തിലാണ് കള്ളില്‍ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് രണ്ട് ഷാപ്പുകളുടെയും ലൈസന്‍സിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *