Your Image Description Your Image Description

കിയ ഇന്ത്യ അടുത്തിടെയാണ് പുതിയ സിറോസ് എസ്‌യുവി അവതരിപ്പിച്ചത്. സിറോസ് HTK, HTK (O), HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ കിയ വരുന്നുണ്ട്. ഇതിൽ പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നിങ്ങനെ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും ഉണ്ട്.

ഈ എസ്‍യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത് എന്നാണ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെറും രണ്ട് മാസത്തിനുള്ളിൽ സിറോസ് 20,000 ബുക്കിംഗുകൾ കടന്നിരിക്കുന്നു. സിറോസിനായുള്ള ബുക്കിംഗുകൾ 2025 ജനുവരി 3 നാണ് കമ്പനി ആരംഭിച്ചത്. ഉയർന്ന നിലവാരമുള്ള സവിശേഷതകളും നൂതന സാങ്കേതികവിദ്യയും കാരണം സിറോസ് ഇന്ത്യൻ വാങ്ങുന്നവർക്കിടയിൽ ആവശ്യക്കാർ ഏറെയുള്ള ഒരു പ്രിയങ്കര മോഡലായി മാറിയിരിക്കുന്നു.

2025 ഫെബ്രുവരി 1-ന് പുറത്തിറങ്ങിയതിനുശേഷം കിയ സിറോസിന് 20,163 ഓർഡറുകൾ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാങ്ങുന്നവരിൽ 67% പേർ പെട്രോൾ വകഭേദങ്ങൾ തിരഞ്ഞെടുത്തു. 33% പേർ ഡീസൽ വകഭേദം തിരഞ്ഞെടുത്തു. ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ 38 ശതമാത്തിൽ അധികം ഓർഡറുകൾ നേടി എന്നാണ് കണക്കുകൾ.

കിയ സിറോസ് എഞ്ചിൻ സവിശേഷതകൾ

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ കിയ സിറോസ് ലഭ്യമാണ്. സോണെറ്റ് ടർബോ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് സിറോസിന്റെ പെട്രോൾ വകഭേദങ്ങളിൽ ഉപയോഗിക്കുക. എന്നാൽ കിയ സോണെറ്റിൽ നിന്ന് വ്യത്യസ്തമായി, ടർബോ പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *