തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് ഇളവ് നല്‍കിയത്. ആ ഇളവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതെസമയം, പ്രായപരിധി ഇളവ് നല്‍കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരനും പറഞ്ഞു. പ്രായമല്ല യോഗ്യതയാണ് മാനദണ്ഡമാക്കേണ്ടത്. ഇനിയും എനിക്ക് ഒരു പത്തുവര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമുണ്ടായിരുന്നു. പക്ഷേ ഒരു മാനദണ്ഡം കൊണ്ടുവന്നു. ഞാന്‍ ഒന്നും പറയാതെ മാറിയെന്നും സുധാകരന്‍ പ്രതികരിച്ചു.