Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊമ്മാടി മുതൽ എസ് ഡി വി വരെയുള്ള ഭാഗത്തെ തകർന്ന റോഡുകൾ 5 മീറ്റർ വീതിയിൽ ടാർ ചെയ്ത് പുനസ്ഥാപിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ റോഡുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 10 നു മുമ്പ് പഞ്ചായത്ത് അധികൃതരുമായി ഗെയിൽ ഉദ്യോഗസ്ഥർ സംയുക്ത യോഗം നടത്തി തീരുമാനമെടുക്കും.

മറ്റു പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു. ആര്യാട് പഞ്ചായത്ത് പ്രസിഡൻറ് എസ് സന്തോഷ് ലാൽ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത് കുമാർ, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ഷാജി, എജി ആൻഡ് പി പ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *