Your Image Description Your Image Description

കുംഭമേളയുട ലാസ്റ്റ് ദിവസമായ ഇന്ന് കുംഭമേളയെ തകർക്കുന്നതിന് വേണ്ടി ഭീകര സംഘടനകൾ ഗൂഢാലോചനകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതിനും മുൻപും പല രീതിയിൽ മഹാകുംഭമേളയെ മോശമായി ചിത്രീകരിക്കുന്നതിനു വേണ്ടി അപകടങ്ങൾ സൃഷ്ടിക്കുകയും ഖാലിസ്ഥാൻ ഭീകരർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കോടിക്കണക്കിനു വരുന്ന ഭക്തർ പങ്കെടുക്കുന്ന മഹാശിവരാത്രി ദിനമായ ഇന്നും അത്തരത്തിലുള്ള ആക്രമണ സാധ്യത തള്ളിക്കളയാൻ കഴിയില്ല. .കുലം കുത്തികൾ അപകീർത്തി പെടുത്താൻ ശ്രമിക്കുമ്പോഴും കുംഭ മേള തനത് സ്വത്വമുള്ള ഒരു പ്രതിഭാസമായി വേറിട്ട് നിൽക്കുന്ന. സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികൾ മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയ്മ ഉയർന്നു വാരിയുകയും ച്യ്തുരുന്നു. കുംഭമേള കലക്കാൻ വിദ്ധ്വംസക ശക്തികൾ പ്രവർത്തിക്കുന്നുണ്ടെ നേരത്തേ തന്നെ കിംവദന്തികൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. സനാതന ധർമ്മത്തെ ഇടിച്ചുതാഴ്ത്താൻ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്നവരെയും അജ്ഞാതരെയും നിരീക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാശിവരാത്രിയോടനുബന്ധിച്ച കർഷമായ സുരക്ഷാ മുന്നൊരുക്കു=ങ്ങൾ ആണ് ഒരുണക്കിയിരിക്കുന്നത് . പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേള അവസാന ഘട്ടത്തിലെത്തി. കഴിഞ്ഞ ഒന്നര മാസമായി സംഗമ തീരത്ത് നടന്നുവരുന്ന മഹാ കുംഭമേള ഒരു ദിവസത്തിനുശേഷം അവസാനിക്കും. 144 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ മഹാ കുംഭമേള സൃഷ്ടിക്കുന്നത് നിരവധി റെക്കോർഡുകളാണ്. ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിച്ചത്. മഹാ കുംഭമേളയിലെ ഭക്തജനത്തിരക്ക് ഇതിനോടകം പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. മഹാ കുംഭമേളയുടെ അവസാന ഏഴ് ദിവസങ്ങളിൽ ഒരു കോടിയിലധികം ഭക്തർ എല്ലാ ദിവസവും ത്രിവേണി നദിയിൽ പുണ്യസ്നാനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ശരാശരി ഇതുവരെ 1.5 കോടി ഭക്തർ എല്ലാ ദിവസവും സംഗമത്തിൽ കുളിച്ചിട്ടുണ്ട്. ഭക്തരുടെ ഈ എണ്ണം തന്നെ ഒരു വലിയ റെക്കോർഡാണ്. ഇതുവരെ 64 കോടിയിലധികം ആളുകൾ പ്രയാഗ്‌രാജിൽ വന്ന് സംഗമത്തിൽ സ്നാനം ചെയ്തിട്ടുണ്ട്. മഹാശിവരാത്രിയിലെ അവസാന സ്നാന മഹോത്സവം വരെ ഭക്തരുടെ എണ്ണം 68-70 കോടി വരെ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിൽ അവസാനത്തെ കുംഭസ്നാനത്തിനായി ധാരാളം ഭക്തർ എത്തുമെന്നാണ് അധികൃതര പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുതൽ ജില്ലാ ഭരണകൂടം വരെ എല്ലാവരും ജാഗ്രതയിലാണ്. ജനങ്ങളുടെ സുരക്ഷയ്‌ക്കും ക്രമീകരണങ്ങൾക്കുമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ധാരാളം പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ട്രെയിനുകൾക്കും ബസുകൾക്കും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും അധികാരികൾ അതീവ ജാഗ്രതയിലാണ്. പ്രധാന കേന്ദ്രങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചതായി മഹാ കുംഭ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. അതിന് പുറമെ, വാഹനങ്ങളുടെ സുഗമമായി പോകുന്നതിന് ഗതാഗതം വഴിതിരിച്ചുവിടാനുള്ള സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുംഭമേള മേഖലയുടെ പരിസരത്ത് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ സിആർപിഎഫ് ഡയറക്ടർ ജനറൽ ജിപി സിങ്ങ് നേരിട്ടെത്തി വിലയിരുത്തിരുന്നു. ഉത്തർപ്രദേശ് പോലീസ്, സിആർപിഎഫ്, മറ്റ് ഏജൻസികൾ എന്നിവരുടെ പ്രവർത്തനങ്ങളെ മികച്ചതെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *