Your Image Description Your Image Description

അന്തരീക്ഷ മലിനീകരണം ലോകമെമ്പാടും ദിനംപ്രതി വർധിച്ച് വരികയാണ്. ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമാകുന്നതില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും കുട്ടികളെയാണ്. അര്‍ബുദം, വന്ധ്യത ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇതു കാരണമാകുന്നു. എന്നാൽ വീടിനു പുറത്തെ അന്തരീക്ഷത്തിൽ മാത്രമല്ല വീടിനുള്ളിലും വായു മലിനീകരണം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമൊക്കെ ഉയരുന്ന പുക ആരോഗ്യത്തിന് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വീടിനുള്ളിലെ മലിനീകരണത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ആരും തയാറാകില്ല. നാം ഉപയോഗിക്കുന്ന പല സാധനങ്ങളും ഇത്തരം മലിനീകരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. വീട് വൃത്തിയാക്കാന്‍ നാം ഉപയോഗിക്കുന്ന ക്ലീനിങ് ഉത്പന്നങ്ങള്‍ പലതും അന്തരീക്ഷ മലിനീകരണത്തിനു കാരണക്കാരാണ്. മറ്റൊരു പ്രധാന വില്ലന്‍, തുണികള്‍ക്ക് മൃദുത്വവും പുതുമയും ലഭിക്കാന്‍ ഉപയോഗിക്കുന്ന ഫാബ്രിക് സോഫ്റ്റ്നറുകളാണ്.

സോപ്പ് മാത്രം ഇട്ട് അലക്കിയ തുണികൾ ധരിക്കാൻ എല്ലാവർക്കും ഇപ്പോൾ വിരോധമാണ്. കുറച്ച് ഫാബ്രിക് സോഫ്റ്റ്നറുകള്‍ മുക്കിയ വസ്ത്രങ്ങൾ ആണെങ്കിൽ വളരെ സന്തോഷം. എന്നാൽ എല്ലാ വീടുകളിലുമുള്ള ഫാബ്രിക് സോഫ്റ്റ്നറുകള്‍ വീടിനുള്ളിലെ മലിനീകരണത്തിന് പ്രധാന കാരണക്കാരാണ്. വസ്ത്രങ്ങള്‍ കഴുകിയ ശേഷം അതില്‍ കുറച്ച് ഫാബ്രിക് സോഫ്റ്റ്നറും ചേര്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് മൃദുത്വവും പുതുമയും സുഗന്ധവും ലഭിക്കുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ഫ്താലേറ്റുകള്‍, സിന്തറ്റിക് സുഗന്ധങ്ങള്‍ എന്നിവ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അവ വായുവില്‍ കലരുകയും ശ്വസന പ്രശ്നങ്ങള്‍, തലവേദന, ചര്‍മപ്രശ്‌നങ്ങള്‍ എന്നിവയിലേക്കു നയിക്കുകയും ചെയ്യും. എന്നാൽ പലരും ഈ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ കാര്യമാക്കാതെ വിടുന്നതാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *