Your Image Description Your Image Description

ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ താരങ്ങള്‍ക്ക് കോടികളാണ് പ്രതിഫലമായി കിട്ടാറുള്ളത്. സിനിമ ബോക്‌സ്ഓഫീസില്‍ തകര്‍ന്നാലും ഇതില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകാറില്ല. അഭിനേതാവിന് പറഞ്ഞു ഉറപ്പിച്ച തുക തന്നെ ലഭിക്കും. ഇത് നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ നഷ്ട്ടം ഉണ്ടാക്കി വക്കാറുമുണ്ട്. താരങ്ങളുടെ ശമ്പളം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. സിനിമ വ്യവസായത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. എബിപി ലൈവ് ഇവന്റില്‍ സംസാരിക്കവൊണ് ആമീര്‍ ഇത് പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ പദവി ഉണ്ടായിരുന്നിട്ടും താരേ സമീന്‍ പര്‍ പോലുള്ള സിനിമകള്‍ തനിക്ക് എങ്ങനെ ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് ആമിര്‍ ഇത് പറഞ്ഞത്. ആ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണ് എന്ന് തോന്നി. ഞാന്‍ ആ കഥ കേട്ട് കുറേ കരഞ്ഞു. എന്നാല്‍ ചിത്രം ചെയ്യണമെങ്കില്‍ എന്റെ പ്രതിഫലം പ്രശ്‌നായിരുന്നു. എന്റെ പ്രതിഫലം ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം 10-20 കോടിക്ക് തീരും. അപ്പോഴാണ് ലാഭം പങ്കിടുക എന്ന രീതി പ്രായോഗികമാകുന്നത്, ആമിര്‍ പറഞ്ഞു.

”ഞാന്‍ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്. ഇത് പണ്ട് തെരുവ് കലാകാരന്മാരുടെ രീതിയാണ്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ അവര്‍ക്ക് വല്ലതും നല്‍കാം, നല്‍കാതിരിക്കാം. അതുപോലെ, എന്റെ സിനിമ ഓടുകയാണെങ്കില്‍, ഞാന്‍ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കില്‍, ഞാന്‍ സമ്പാദിക്കുന്നില്ല. 20 വര്‍ഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാന്‍ ശമ്പളം വാങ്ങുന്നില്ല…’ ആമിര്‍ പറഞ്ഞു.

3 ഇഡിയറ്റ്‌സിന്റെ ഒരു ഉദാഹരണം ആമിര്‍ പറഞ്ഞു, ”നിങ്ങളില്‍ പലരും ആ സിനിമ കണ്ടു, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളോടും കാണാന്‍ പറഞ്ഞു, വീണ്ടും കാണുകയും ചെയ്തു. സിനിമ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. അങ്ങനെ ആ ലാഭത്തില്‍ എനിക്കും ഒരു പങ്ക് കിട്ടി. അടിസ്ഥാനപരമായി, എന്റെ വരുമാനം സിനിമയെ നന്നാകുന്നതും, അത് പ്രേക്ഷകരെ കണ്ടെത്തുന്നതുമായി ആശ്രയിച്ചിരിക്കുന്നു’ അമിര്‍ വിശദീകരിച്ചു. നിര്‍മ്മാതാക്കളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയേക്കാള്‍. ലാഭം പങ്കിടുന്ന മോഡലിന് കാര്യങ്ങളെ തനിക്ക് അനുകൂലമാക്കി മികച്ച ചിത്രം ഒരുക്കാന്‍ സഹായിക്കുമെന്നും ആമിര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *