Your Image Description Your Image Description

ഇനി മുതല്‍ എയര്‍ടെല്‍ ഹോം വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ആപ്പിള്‍ ടിവി+ സ്ട്രീമിംഗ് സേവനങ്ങളും ആപ്പിള്‍ മ്യൂസിക്കും ലഭിക്കും. ഇത് സംബന്ധിച്ച് ഭാരതി എയര്‍ടെല്ലും ആപ്പിളും കരാറിലെത്തി. ഭാരതി എയര്‍ടെല്ലിന്‍റെ ഹോം വൈ-ഫൈ ഉപഭോക്താക്കള്‍ക്ക് 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. യാത്ര ചെയ്യുന്ന സമയം ഒന്നിലധികം ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യാൻ സാധിക്കും.

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. കൂടാതെ ആറ് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക് സൗജന്യമായി ആസ്വദിക്കാം. ഇതുവഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഡ്രാമ, കോമഡി പരമ്പരകള്‍, ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍, വിനോദ പരിപാടികള്‍ എന്നിവ എക്‌സ്‌ക്ലൂസീവായി ലഭിക്കും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിലുള്ള ആപ്പിള്‍ മ്യൂസിക്ക് ലൈബ്രറിയും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *