Your Image Description Your Image Description

ഈ കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിലെ ഗീവർഗീസ് കൂറിലോസ് മെത്രാന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. അദ്ദേഹം ശശി തരൂരിനെ ഉദ്ദേശിച്ചാണ് എഴുതിയിട്ടുള്ളതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും .

താനാണ് കേമനെന്ന് ഒരാൾ സ്വയം പറഞ്ഞാൽ അതിനെക്കാൾ അയോഗ്യത വേറെ ഉണ്ടോയെന്നാണ് മെത്രാന്റെ വാദം. ഈ മെത്രാന്മാരും വൈദികരും രാഷ്ട്രീയത്തിൽ ഇടപെടുന്നതും അമിതമായ അഭിപ്രായം പറയുന്നതും ശരിയായ ഒരു കീഴ്വ ഴക്കമല്ലന്ന അഭിപ്രായക്കാരനാണ് ഞാൻ.

വൈദ്യാ ആദ്യം സ്വയം ചികിത്സിക്കൂ എന്ന പറയുന്നത് പോലെ . നിന്നെയും നിന്റെ മക്കളെയും ഓർത്തു വിലവിക്കുവിനെന്ന് ജെറുസലേം സ്ത്രീകളോട് പറഞ്ഞത് ഈ മെത്രാന്റെയും കൂടി യേശുക്രിസ്തുവാണ്.
നീ ബലി വസ്തുക്കളുമായി ബലിപീഠത്തിൽ പ്രവേശിക്കുമ്പോൾ താഴെ നിൽക്കുന്ന നിന്റെ സഹോദരനു നിന്നോട് വിരോധം ഉണ്ടെന്നു തോന്നിയാൽ ബലിവസ്തുക്കൾ ബലിപീഠത്തിൽ വെച്ചിട്ട് താഴെയിറങ്ങിപ്പോയി സഹോദരനുമായി രമ്യപ്പെട്ടു വന്നതിനുശേഷം മാത്രം ബലിയർപ്പിക്കുക, ആ ബലിമാത്രമേ കർത്താവ് സ്വീകരിക്കുകയുള്ളൂവെന്നുപറഞ്ഞ കർത്താവിന്റെ ശിഷ്യനാണ് ഈ പറയുന്ന ഗീവർഗീസ് കൂറിലോസ്.

അങ്ങയുടെ സഭയിലെ പ്രശ്നങ്ങൾ തന്നെ എന്തെല്ലാമായിരുന്നുവെന്ന് അങ്ങ് ഇപ്പോൾ ഓർക്കുന്നുണ്ടോന്ന് എനിക്കറിയില്ല. അടക്കം ചെയ്യാൻ കൊണ്ടുപോയ ശവശരീരം വലിച്ചു നിലത്തിട്ട് അവഹേളിച്ച വരാണ് വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ ഇപ്പോൾ മറ്റുള്ളവരെ വിമർശിക്കുന്നത്. എന്ത് കണ്ടാലും അങ്ങ് വിമർശിച്ചിരിക്കും .

അത് ഒരുതരം രോഗാവസ്ഥയാണ്. ശശി തരൂരിനെ പറ്റി വ്യക്തിപരമായി പല അഭിപ്രായ വ്യത്യാസങ്ങളുണ്ടങ്കിലും ഈ മെത്രാൻ വിമർശിക്കാൻ മാത്രമുള്ള ഐറ്റം ഒന്നുമല്ല ശശി തരൂര്. ഇദ്ദേഹത്തിന്റെ സഭയിൽ പെട്ട വൈദികർ ഇദ്ദേഹത്തെക്കാൾ മെത്രാനാകാൻ യോഗ്യരാണന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്.

ഇദ്ദേഹം തന്നെ അക്കാലത്ത് മെത്രാനു വേണ്ട യോഗ്യത ഉണ്ടായിട്ടാണോ മെത്രാനായതെന്ന് ഒരാത്മശോധന നടത്തുന്നതും നല്ലതാണ്. ശശി തരൂർ അല്ലായിരുന്നു സ്ഥാനാർഥി എങ്കിൽ മെത്രാൻ പറയുന്നതുപോലെ തിരുവനന്തപുരത്ത് ഈ കഴിഞ്ഞ പ്രാവശ്യവും 2019 ലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ജയിക്കുമായിരുന്നില്ല.

തരൂരിനെന്തായാലും തരൂരിന്റേതായ ഒരു വ്യക്തിത്വമുണ്ട് , ഒരു ഫിനിഷ് ഉണ്ട്. തല്ലുകൊണ്ടും ബസിന് കല്ലറിഞ്ഞും നടക്കുന്നവൻ മാത്രമല്ല നേതാവ്. ലോകരാജ്യങ്ങളിൽ ജോലി ചെയ്തുണ്ടാക്കിയെടുത്ത അനുഭവ സമ്പത്ത് രാജ്യത്തിനുവേണ്ടിയും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും ഉപയോഗിക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തെ ഇവിടെ വിളിച്ചുകൊണ്ടുവന്നത്.

മലയാളിയായ മുൻ രാഷ്ട്രപതി കെ ആർ നാരായണനെയും അങ്ങനെ തന്നെ കൊണ്ടുവന്നതാണ്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജയശങ്കറിനെയും ആ രീതിയിൽ കൊണ്ടുവന്നതാണ്. അതൊക്കെ ഓരോ രാഷ്ട്രീയപാർട്ടിക്കാരുടെ സ്വാതന്ത്ര്യമാണ്. അവരെയൊന്നും വരച്ച വരയിൽ നിർത്താൻ ചിലപ്പോൾ സാധിച്ചുവെന്ന് വരില്ല.

അവർ പാർട്ടിക്ക് അതീതമായി വളരുമ്പോൾ അവരെയും ചവിട്ടി നിന്ന് മുകളിൽ കയറാമെന്ന് കരുതുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് പറ്റുന്ന അബദ്ധങ്ങളാണിതെല്ലാം. അയാൾ ഒരു കോൺഗ്രസുകാരനെന്ന നിലയിൽ, തന്നെ ഉപയോഗിക്കാൻ പറ്റാത്ത ഇടത്ത് താൻ നിൽക്കുന്നില്ലന്ന് പറഞ്ഞതിലെന്താണ് തെറ്റ്.

ഈ രീതിയിൽ പോയാൽ മൂന്നാമത്തെ ഭരണവും എൽഡിഎഫിന് തന്നെ കിട്ടുമെന്ന് ശശി തരൂർ പറഞ്ഞതിലെന്താണ് തെറ്റ്. പാർട്ടിയിലെ തലമുതിർന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് തരൂർ ഇതു പറഞ്ഞത്.

സോണിയ ഗാന്ധിയും,രാഹുൽ ഗാന്ധിയും,പ്രിയങ്ക ഗാന്ധിയും, സാക്ഷാൽ ഇന്ദിരാഗാന്ധിയും ഏത് ബസ്സിനാണ് കല്ലെറിഞ്ഞത്,ഏത് സമരമാണ് നയിച്ചിട്ടുള്ളത്,ആരുടെ നെഞ്ചത്താണ് പോസ്റ്റർ ഒട്ടിച്ചിട്ടുള്ളത്.
കോൺഗ്രസിന്റെ കൂടെയുള്ള ഘടകകക്ഷികൾ തന്നെ പൂച്ചയ്ക്കാരു മണികെട്ടുമെന്ന മട്ടിൽ നടക്കുകയാണ്.

അപ്പോഴാണ് സ്വയം വിമർശനം നടത്തിയ തരൂരിന്റെ മേൽ , നാട്ടുകാരെ മുഴുവൻ വിമർശിക്കുന്ന മെത്രാൻ കയറി നിന്ന് ചവിട്ടു നാടകം കളിക്കുന്നത് . തരൂർ കേമനായിരുന്നു വെന്ന് പറഞ്ഞ് തരൂരിനെ മുന്നിൽ നിർത്തി കാര്യങ്ങൾ നടത്തേണ്ടിയിരുന്നത് കോൺഗ്രസുകാരായിരുന്നു.

കോൺഗ്രസുകാരാരും തരൂരിനെ മാനിക്കാത്തതുകൊണ്ട് തരൂർ ചെയ്ത കാര്യങ്ങൾ അല്ലെങ്കിൽ തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വിളിച്ചു പറയുന്നുവെന്നു മാത്രമേയുള്ളൂ. ഇപ്പോൾ തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ , ഈ മെത്രാൻ തന്നെ നാട്ടുകാരെ മുഴുവൻ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് ഇദ്ദേഹം വലിയ ആളാണന്ന് മാളോരെ അറിയിക്കാൻ വേണ്ടി തന്നെയല്ലേ.

സ്വയം പൊക്കം നടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ. ഓരോരുത്തർക്കും ഓരോ രീതികൾ. തരൂർ കോൺഗ്രസുകാരെ നന്നാക്കാൻ ഉപദേശിച്ചതിന് മെത്രാൻ ഇത്ര ആത്മരോക്ഷo കൊള്ളേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും കോൺഗ്രസിനെ സ്നേഹിക്കുന്നുവെന്നു പറയുന്ന ഇതുപോലുള്ള മെത്രാന്മാർക്കും എന്നുമാവശ്യം വഴ വഴ എന്ന് പറഞ്ഞു നിൽക്കുന്ന എ കെ ആന്റണിയെ പോലെ ഉള്ള നേതാക്കന്മാരെയാണ്.

ഏതായാലും മെത്രാൻ ആദ്യം മെത്രാന്റെ ആത്മീയ മക്കളുടെ കാര്യമൊക്കെ നോക്കി ,അവരെ ഒരു പരിവത്തിലാക്കിയിട്ട് നാട്ടുകാരെ ഉദ്ധരിക്കാൻ ഇറങ്ങിയൽ മതി , ഓഹ് മറന്നു , ഇപ്പോൾ ചൊരിയും കുത്തി മൂലയിലിരിക്കുവാണല്ലോ , അപ്പോൾ ഇതൊക്കെ ചെയ്യാൻ ധാരാളം സമയമുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *