Your Image Description Your Image Description

കേരളത്തെ നന്നാക്കിയിട്ട് ആർക്ക്, എന്ത് കാര്യം? ഒട്ടുമിക്ക രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയത്തെ ഒരു തൊഴിലാക്കി മാറ്റി ഇറങ്ങിയവരാണ്. തന്റെ കീശ വീർപ്പിക്കുക ,വീടിന്റെ വലുപ്പം കൂട്ടുക , മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുക ,സർക്കാർ സർവീസിൽ നല്ല ജോലി മേടിച്ചു കൊടുക്കുക ഇതൊക്കെ തന്നെയാണ് പലപ്പോഴും പലരുടെയും ലക്ഷ്യം. എങ്ങനെയാണ് രാഷ്ട്രീയമൊരു തൊഴിൽ ആകുന്നത്? രാഷ്ട്രീയമൊരു സേവന പ്രവർത്തനമാണ്. ഒരു സന്യാസി എങ്ങനെയാണോ തന്റെ ജീവിതം ഇഹലോക സുഖങ്ങളിൽ നിന്ന് പരിത്യജിച്ച് താൻ വിശ്വസിക്കുന്ന ദൈവത്തിൽ അർപ്പിക്കുന്നത് അതുപോലെ ഒരു രാഷ്ട്രീയ പ്രവർത്തകർ തന്റെ സ്വാർത്ഥതാൽപര്യങ്ങൾ മാറ്റിവച്ച് ജനങ്ങളുടെയും നാടിന്റെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതാണ് രാഷ്ട്രീയമാകുന്നത്. നമ്മുടെ കേരളത്തിൽ ഇപ്പോൾ ഇതാണോ നടക്കുന്നത് എന്നൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. നാടിന്റെ ക്ഷേമത്തിനും ഉയർച്ചയ്ക്കും വേണ്ടി പിണറായി സർക്കാർ അഹോരാത്രം പരിശ്രമിക്കുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിൽ കോൺഗ്രസുകാർ കിട്ടാതെ പോയ കസേരയ്ക്ക് വേണ്ടി ഇപ്പോഴും കൊതിയും നോക്കി ഇരിപ്പാണ്. അതിനുവേണ്ടി എന്ത് അഴിമതിയും കൊള്ളരുതായ്മയും ചെയ്യാം എന്ന തരത്തിൽ അധഃപതിക്കുന്നത് കഷ്ടമാണ്. ശത്രുവിന്റെ ശത്രു മിത്രം മിത്രം എന്ന് പണ്ടേ അറിവുള്ളതാണ് എന്ന് കരുതി ഒരു രാഷ്ട്രീയ പ്രവർത്തകൻ ശത്രുവിന്റെ ശത്രുവിനെ മിത്രം എന്ന് കരുതി കൂട്ടുപിടിക്കുമ്പോൾ ജനങ്ങളുടെ ക്ഷേമമാണ് അവിടെ പെരുവഴിയിൽ ആകുന്നത്. കിട്ടേണ്ട ആനുകൂല്യങ്ങൾ കെട്ടിക്കിടന്നും അർഹിക്കുന്നവന് കിട്ടാതെയും നാടിന്റെ വളർച്ച ചിന്നഭിന്നമായി പോകും. പിണറായി സർക്കാർ രണ്ടാമത് അധികാരത്തിലേറിയപ്പോൾ കോൺഗ്രസുകാർക്ക് ഇനി തങ്ങളുടെ കളി കേരളത്തിലെ ജനങ്ങളോട് വിലപ്പോവില്ല എന്ന് മനസ്സിലായതാണ്. അതിനവർ കൂട്ടുപിടിച്ചത് രാജ്യത്ത് അതി തീവ്ര മത വിദ്വേഷ വിഷം തുപ്പുന്ന ബിജെപി അനുഭാവികളെയും ആണ്. ഇത് പലപ്പോഴും പല മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും തുറന്നു പറഞ്ഞെങ്കിലും കോൺഗ്രസ് അതിൽ നിന്നൊക്കെ തടി ഊരുകയാണ് ചെയ്തത്. കേരളത്തിലെ ജനങ്ങൾ ഇടവിട്ട ഭരണകാലഘട്ടങ്ങൾ ഇടതു വലത് സർക്കാറുകൾക്ക് മാറിമാറി കൊടുത്തുകൊണ്ടിരുന്നവരാണ്. കോൺഗ്രസിൽ നട്ടെല്ലുള്ള ഒരു നേതാവ് ഇല്ലാതെ പോയതും കോൺഗ്രസിനകത്ത് കാലാകാലങ്ങളായി നടന്നുകൊണ്ടിരുന്ന രൂക്ഷമായ ചേരിപ്പോരും ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള അനുഭാവം ഇല്ലാതാക്കി. അതേസമയം ഇടതു സർക്കാർ നടപ്പിലാക്കിയ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ തുടർഭരണം ഉണ്ടായത്. അന്നുമുതൽ ഇതിന്റെ കണ്ണുകടി തീർക്കാൻ ബിജെപിയെ കൂട്ടുപിടിച്ചത് ഒരിക്കലും ഉചിതമായില്ല എന്ന് കോൺഗ്രസ്സുകാരോട് പറയാതെ വയ്യ. എത്രയൊക്കെ നിഷേധിച്ചാലും ഇപ്പോൾ കാര്യങ്ങൾ തെളിവോടെ പുറത്തുവന്നിരിക്കുകയാണ് .നേമത്തെ കോൺ​ഗ്രസ് നേതാക്കളുടെ ബിജെപി ബന്ധത്തിനെതിരെ പ്രവർത്തകർ കെപിസിസിക്ക് പരാതി നൽകി. നേമം ബ്ലോക്ക് പ്രസിഡന്റും സുധാകരന്റെ അടുത്തയാളുമായ കെ പി അജിത് ലാൽ, മണ്ഡലം പ്രസിഡന്റ് എം രാജൻ, നേമം വാർഡ് പ്രസിഡന്റ് ജിജു ​ഗോപാൽ എന്നിവർക്കെതിരെയാണ് അറുപതോളം പ്രവർത്തകരുടെ പരാതി. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേമം വാർഡിൽ ജിജു ​ഗോപാൽ ഉൾപ്പെടെയുള്ളവർ ബിജെപി നേതാക്കൾക്കുവേണ്ടി പ്രവർത്തിച്ചെന്നും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന് നൽകിയ പരാതിയിൽ പറയുന്നു.നേതാക്കളുടെ ഏകപക്ഷീയ നിലപാടും ധാർഷ്‌ട്യവും തെറ്റായസമീപനവും കാരണം പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്‌. ഇത് ചോദ്യംചെയ്യുന്ന പ്രവർത്തകരെ വെല്ലുവിളിക്കുകയാണെന്നും പരാതിയിലുണ്ട്‌. പുന-ഃസംഘടനയിൽ പ്രാദേശിക എതിർപ്പ് അവ​ഗണിച്ചാണ് കണ്ണൂർ സ്വദേശിയായ കെ പി അജിത് ലാലിനെ കെ സുധാകരൻ ബ്ലോക്ക് പ്രസിഡന്റാക്കിയത്. മണ്ഡലം പ്രസിഡന്റ് നേമം രാജനും സുധാകരൻ പക്ഷത്താണ്‌. വർഷങ്ങളായി നേമത്ത് ​നേതാക്കൾക്കിടയിൽ ചേരിപ്പോര് രൂക്ഷമാണ്.കൂട്ടത്തിൽ നിന്നവർ ഒറ്റിയതാണെന്നും വിള തന്നെ വിളവ് തിന്നത് അറിഞ്ഞില്ലെന്നും സുധാകരന് പറയാം .പക്ഷെ കണ്ണടച്ച് പാല് കുടിച്ചാൽ കണ്ടുനിൽക്കുന്ന ജനങ്ങൾ അന്ധത ബാധിച്ചവരല്ല എന്ന് മനസ്സിലാക്കണം .

Leave a Reply

Your email address will not be published. Required fields are marked *