Your Image Description Your Image Description

സ്വന്തം ജന്മ ഭൂമിയെ ഒറ്റിക്കൊടുക്കുന്നത് പെറ്റമ്മയെ തള്ളിപ്പറയുന്നതിനു തുല്യമാണ് .സ്വാർത്ഥ ലാഭത്തിനു വേണ്ടി ,അധികാര കസേരകൾക്ക് വേണ്ടി രാജ്യത്തെ ഒറ്റി കൊടുത്താലും വേണ്ടില്ല എന്ന നിലപാടുകളോട് പുച്ഛമാണ് തോന്നുന്നത് . ഈ രാജ്യത്തെ ഉപ്പും ചോറും തിന്നുകൊണ്ട് വെറുംമത വെറിയന്മാരുടെയും രാഷ്ട്രാ വിരുദ്ധരുടെയും ഏച്ചിൽ പട്ടികളായി പ്രവർത്തിക്കുന്നവർ ആരായാലും അവര് ഈ രാജ്യത്തിന്റെ ശത്രുക്കൾ തന്നെ . മാധ്യമങ്ങൾ മാത്രമല്ല ജോർജ് സൊറസിൻ്റെ കയ്യിൽ നിന്നും പണം വാങ്ങിക്കൂട്ടിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഉണ്ട്. ഈ രാജ്യത്തെ തകർക്കാൻ പണം വാങ്ങി രാജ്യത്തിനെതിരെ മഴുവെറിഞ്ഞ മുഴുവൻ പ്രവർത്തകരെയും പൊതുജനത്തിന് മുൻപിൽ കൊണ്ടുവരണം. സോറസിന്റെ പണവും വാങ്ങി മാപ്രകളായ അർബൻ നക്സലുകൾ ഭാരതത്തെ ആക്ഷേപിച്ചതിനു കണക്കില്ല. അത്തരക്കാർക്ക് എട്ടിന്റെ പണി ആണ് കിട്ടാൻ പോകുന്നത്.ഇന്ത്യൻ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ ഫണ്ട് സ്വീകരിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ച ഇന്ത്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഫണ്ട് സ്വീകരിച്ചതെന്നണ് സൂചന . അതുകൊണ്ട് ഇന്ത്യയിലെ പല ഇടത് – ജിഹാദി മാദ്ധ്യമങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും അവർക്കെതിരെയും അന്വേഷണം നടക്കുമെന്നുമാണ് റിപ്പോർട്ട്. എൻ‌ജി‌ഒകൾ, സാമൂഹിക പ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിട്ടുണ്ടാകാമെന്നാണ് സംശയം . മാത്രമല്ല മുൻപ് ഇന്ത്യയിൽ നടന്ന സിഎ എ കലാപത്തിൽ അടക്കം വിദേശ ഫണ്ട് വന്നിരുന്നതായി അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതും ബോധപൂർവ്വം മോദി സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയതാണെന്ന സൂചനയുമുണ്ട്. ഒപ്പം കോൺഗ്രസ് അനുകൂല, മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഫണ്ട് ബംഗ്ലാദേശിലേയ്‌ക്കാണ് പോയതെന്നാണ്. ഇന്ത്യയിലെ ചില മാദ്ധ്യമങ്ങൾ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നതായി കണ്ടതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായും, വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തിനു നിർദേശം നൽകിയത്. “പ്രസക്തമായ വകുപ്പുകളും ഏജൻസികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു‌എസ്‌എ‌ഐ‌ഡി) ഫണ്ട് വിതരണം ചെയ്തതായി യുഎസ് ഭരണകൂടം തന്നെ സമ്മതിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ വിദേശ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ആശങ്ക ഈ വിവാദത്തിന് കാരണമായിട്ടുണ്ട്. ഒമിദ്യാർ നെറ്റ്‌വർക്കിനെയും ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനെയും പറ്റിയും അന്വേഷണം ഉണ്ടാകും. രാഹുലും സംശയത്തിന്റെ നിഴലിലാണ് . 2024 സെപ്റ്റംബറിൽ യുഎസിൽ പോയ രാഹുൽ ഇന്ത്യ വിരുദ്ധ നയങ്ങൾക്ക് പേരുകേട്ട യുഎസ് കോൺഗ്രസ് എം പി ഇൽഹാൻ ഒമറുമായി കൂടിക്കാഴ്‌ച്ച നടത്തിയതും അന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പണവിപണിയിൽ ആധിപത്യം നേടി അതിസമ്പന്നനായി മാറിയ ജോർജ്ജ് സോറസിൻ്റെ ലോകം അതിഗൂഢവും വ്യാപ്തിയേറിയതുമാണ്. അതിൻ്റെ ന്യായങ്ങളും അടിസ്ഥാനങ്ങളും വ്യത്യസ്തമാണ്. സോറസിന് വേണ്ടി പണിയെടുക്കാൻ ലോകമെമ്പാടും കൂലിക്കാരുണ്ട്. സോറസ് ഫണ്ട് നൽകി നിലനിർത്തുന്ന എൻ. ജി. ഒകളാണ് സോറസിന് കൂലിക്കാരെ നൽകുന്നത്. മാധ്യമസംരംഭങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ പതിനായിരങ്ങൾ ലോകമെമ്പാടുമായി സോറസിനായി പണിയെടുക്കുന്നു. അവരിൽ എഴുത്തുകാരുണ്ട്, പത്രാധിപർമാരുണ്ട്, ദൃശ്യ മാധ്യമ മേധാവികളുണ്ട്, സർവ്വകലാശാലാ അധ്യാപകരും വിദ്യാർത്ഥികളുമുണ്ട്, മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമുണ്ട്, ഇവരിൽ പ്രക്ഷോഭകാരികളുമുണ്ട്. ഇവരെല്ലാം ചേർന്ന് ശരിയെ തെറ്റായും തെറ്റിനെ ശരിയായും അവതരിപ്പിക്കും. അതിൽ നിന്നും എന്നും ലാഭം സോറസിനായിരിക്കും.

സോറസിന്റെ ഡോളർ വാങ്ങി നക്കി രാജ്യത്തേ ഒറ്റി …
മാധ്യമങ്ങൾക്ക് പൂട്ടിടാൻ ഇഡി ..
പണം വാങ്ങിയ മാധ്യമക്കാരുടെ ലിസ്റ്റ് പുറത്ത് …
മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ …
ഒറ്റുകാർക്ക് മരണവാറണ്ടുമായി മോദി …
ഇടത് – ജിഹാദി മാദ്ധ്യമങ്ങളെ പറ്റി അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ്

Leave a Reply

Your email address will not be published. Required fields are marked *