Your Image Description Your Image Description

മാർപാപ്പയുടെ അസുഖത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകളും പ്രചാരണങ്ങളും സൂക്ഷിക്കുക . തെറ്റായ പല സന്ദേശങ്ങളും പലരും പങ്കുവയ്ക്കുന്നു .
പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസി മാർപാപ്പയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയില്ലന്നുള്ളത് സത്യമാണ് .

മാർപ്പാപ്പ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധവാനാണെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. വൃക്കകളുടെ പ്രവർത്തനത്തിലും നേരിയ പ്രശ്‌നങ്ങൾ കണ്ടെത്തി . ആസ്‌ത്‌മയുടെ ബുദ്ധിമുട്ടുമുണ്ട് . രക്തത്തിൽ പ്ളേറ്റ്‌ലറ്റുകളുടെ അളവ് കുറഞ്ഞതിനാൽ ഇന്നലെ അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകി.

ഇന്നലെ വിശുദ്ധ കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രാർത്ഥന തുടരണമെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു

റോമിലെ ജെമേലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പയുള്ളത്. 88 വയസ്സുള്ള അദ്ദേഹത്തിന് ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കഴിഞ്ഞദിവസവും അദ്ദേഹത്തിന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.

‘പരിശുദ്ധ പിതാവിന്റെ നില അതീവ ഗുരുതരമാണ്. എന്നാൽ ഇന്നലെ രാത്രിമുതൽ അദ്ദേഹം കൂടുതൽ ശ്വസന പ്രതിസന്ധികൾ അനുഭവിച്ചിട്ടില്ല.’ഇതാണ് ഒടുവിൽ വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പ് . മൂക്കിലൂടെ ട്യൂബിട്ട് ഓക്‌സിജൻ അദ്ദേഹത്തിന് നൽകുന്നുണ്ടന്നും വത്തിക്കാൻ അറിയിക്കുന്നു.

ഈ അസ്വസ്ഥതകളെ അദ്ദേഹം ധാരണം ചെയ്യുമെന്നും പൂർണ്ണ ആരോഗ്യവാനായി തിരിയെത്തുമെന്നുമാണ് വത്തിക്കാന്റെ ആത്മവിശ്വാസം . ഇപ്പോൾ തന്നെ ലോകത്തിന്റെ നന ഭാഗങ്ങളിൽ വിശ്വാസികൾ പ്രാർത്ഥനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *