Your Image Description Your Image Description

കോ​ട്ട​യം: വി​വാ​ഹ​പി​റ്റേ​ന്ന് വ​ധു​വി​നെ ക​ബ​ളി​പ്പി​ച്ചു വ​ര​ൻ ക​ട​ന്നു ക​ള​ഞ്ഞു. സംഭവത്തിന് പി​ന്നാ​ലെ സം​ഭ​വം ഒ​ത്തു തീ​ർ​പ്പാ​ക്കി.വ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ണ് വ​ര​ന്‍റെ കു​ടും​ബം പ​രാ​തി ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​ത്. വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

ക​ടു​ത്തു​രു​ത്തി​യി​ലു​ള്ള വ​ധു​വി​ന്‍റെ കു​ടും​ബ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജ​നു​വ​രി 23നു ​റാ​ന്നി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം നടന്നത്.

വി​വാ​ഹം ക​ഴി‍​ഞ്ഞ് പി​റ്റേ ദി​വ​സം രാ​ത്രി വ​ധു​വി​നെ വീ​ടി​ന്‍റെ മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട ശേ​ഷം വ​ര​ൻ മു​ങ്ങിയിരുന്നു. അതിന് ശേഷം വ​ധു​വി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നും കാട്ടിയായിരുന്നു യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

തു​ട​ർ​ന്ന്, ഇ​റ്റ​ലി​യി​ലു​ള്ള വ​ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് വ​ര​ന്‍റെ കു​ടും​ബം ഒ​ത്തു​തീ​ർ​പ്പി​നെ​ത്തി​യ​ത്. വി​വാ​ഹ സ​മ​യ​ത്ത് വ​ര​ൻ 10 ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കിയിരുന്നു. അ​തു തി​രി​ച്ചു കൊ​ടു​ക്കാ​നും ഒ​ത്തു തീ​ർപ്പിൽ തീ​രു​മാ​ന​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *