Your Image Description Your Image Description

ചെന്നൈ : ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴരെന്നും അവരോട് കളിക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു.

വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതി മയ്യത്തിൻ്റെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മൽ ഹാസന്റെ പ്രതികരണം….

ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്.

തനിക്ക് നേരത്തെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ വൈകി. എന്തായാലും ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെൻ്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങും. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *