Your Image Description Your Image Description

പു​ൽ​പ​ള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. ക​ർ​ണാ​ട​ക​യി​ലെ പാ​ൽ സം​ഭ​ര​ണ ഏ​ജ​ൻ​സി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്.

വ​യ​നാ​ട്ടി​ലെ ക​ബ​നി​ഗി​രി, കാ​ട്ടി​ക്കു​ളം, പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​ർ സ​മീ​പ​കാ​ലം​ വ​രെ പാ​ൽ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള പാ​ൽ ഏ​ജ​ൻ​സി കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ഷ​ക​ർ പാ​ൽ ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ പാ​ൽ ന​ൽ​കി​യി​രു​ന്ന​ത് ക​ബ​നി​ഗി​രി ക്ഷീ​ര സം​ഘ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ദി​നം 300 ലി​റ്റ​റോ​ളം പാ​ൽ കൊ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് ക​ർ​ണാ​ട​ക​യി​ൽ പാ​ലി​ന് വി​ല ​കു​റ​വാ​ണ്. ക്ഷീ​ര സം​ഘ​ത്തി​ൽ പാ​ൽ ന​ൽ​കു​മ്പോ​ൾ ലി​റ്റ​റി​ന് 45 രൂ​പ വ​രെ ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 32 രൂ​പ മാ​ത്ര​മാ​ണ്. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കി​ല്ല.

മ​ച്ചൂ​ർ കേ​ന്ദ്ര​മാ​യി ക​ർ​ണാ​ട​ക പാ​ൽ സം​ഭ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. കു​റ​ഞ്ഞ വി​ല​യാ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് ക​ർ​ഷ​ക​ർ പാ​ൽ ന​ൽ​കു​ന്നി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ക്കാ​ൻ സ്വ​കാ​ര്യ ക​മ്പ​നി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. 35 രൂ​പ തോ​തി​ലാ​ണ് പാ​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​വ​സ്ഥ​ ക​ർ​ഷ​ക​ർക്ക് നഷ്ടം മാത്രമേ നൽകുന്നുള്ളൂ.

പ്രദേശത്ത് നൂറോളം വരുന്ന ക്ഷീ​ര ക​ർ​ഷ​ക​രുണ്ട്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക​രി​ൽ ​നി​ന്ന് പാ​ൽ സം​ഭ​രി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് മൈ​സൂ​ർ ക്ഷീ​ര സം​ഘം മി​ൽ​മ​യു​ടെ മ​ല​ബാ​ർ മേ​ഖ​ല ഡ​യ​റ​ക്ട​ർ​ക്ക് കത്തയച്ചു. ഇതിനെത്തുടർന്നാണ് ക​ർ​ഷ​ക​ർ​ക്ക് പാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്താ​ൻ സാധിക്കാതെ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *