Your Image Description Your Image Description

കൊച്ചി: കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. നിലവിൽ 374 കമ്പനികൾ സംസ്ഥാനവുമായി കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഇന്നലെ ആരംഭിച്ച പരിപാടി ഇന്നാണ് സമാപിച്ചത്. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വ്യവസായ സൗഹൃദ സംസ്ഥാനമായി ഇപ്പോൾ കേരളം മാറിയിട്ടുണ്ട്. ചുവപ്പു നാടയുടെ കുരുക്ക് ഇനി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുസ്ലിം ലീഗ് നേതാവും മുൻ വ്യവസാന മന്ത്രിയുമായ പി.കെ കുഞ്ഞാലികുട്ടി എന്നിവർ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രത്തിനും കേരളത്തിനും ഒരുമിച്ച് നിൽക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച ഗെയിൽ, വിഴിഞ്ഞം, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ കേന്ദ്രമന്ത്രി അഭിനന്ദനിച്ചു.

ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ ഇതുവരെ വന്ന നിക്ഷേപ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്

1 .അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തും

വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം നടത്തും

ഇ-കൊമേഴ്സ് ഹബ് പദ്ധതിക്ക് 5000 കോടി

തിരുവനന്തപുരം വിമാനത്താവളത്തിന് 5000 കോടി

3 .കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

3000 കോടിയുടെ നിക്ഷേപം നടത്തും

4 .ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

850 കോടി രൂപയുടെ നിക്ഷേപം നടത്തും

5 .ലുലു ഗ്രൂപ്പ്

5000 കോടിയുടെ നിക്ഷേപം നടത്തും

ഐടി ടവർ ,ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക്

എന്നിവ പുതിയ സംരംഭങ്ങൾ

6 .ഷറഫ് ഗ്രൂപ്പ്

ലോജിസ്റ്റിക്സ് രംഗത്ത് 5000 കോടിയുടെ നിക്ഷേപം

7 .ബിപിസിഎൽ

കൊച്ചിയില്‍ പോളി പ്രോപ്പിലിന്‍ യൂണിറ്റിന് 5000 കോടി

8 .ജെയിൻ യൂണിവേഴ്സിറ്റി

ജെയിൻ യൂണിവേഴ്സിറ്റി 350 കോടിയുടെ നിക്ഷേപം. കോഴിക്കോട് ആസ്ഥാനമാക്കി പുതിയ ഗ്ലോബൽ യൂണിവേഴ്സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *