Your Image Description Your Image Description

മഞ്ഞപ്ര : റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം ഉപക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സായഹ്ന ധർണ്ണ നടത്തി.

മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉള്ള ആറ്റാഞ്ചേരി കവലയിലെ എ.ആർ ഡി 135-ാംനമ്പർ റേഷൻ കടക്ക് മുൻപിൽ നടന്ന പ്രതിഷേധ സായഹ്ന ധർണ്ണ ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻറണി അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് സിജു ഈരാളി, സെക്രട്ടറി ഡേവീസ് മണവാളൻ , മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർമാരയഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടിനു മോമ്പിൻസ് , ഡി കെ.ടി.എഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.വി. സെബാസ്റ്യൻ, ബൈജു കോളാട്ടുകുടി , കെ. സോമശേഖരൻ പിള്ള, ജോയ് അറയ്ക്ക, പൗലോസ് കീഴ്ത്തറ, ജോസ് അരീക്കൽ, ജോൺസൺ എലിഞ്ഞേലി, സോമൻ വാഴ് വേലിൽ, എം. ഇ സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ഷൈജു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *