Your Image Description Your Image Description

ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്നവളാണ് ഇ​ടു​ക്കി കു​രു​വി​ള​സി​റ്റി സ്വ​ദേ​ശി​നി ബി​ജി. ഇ​ടു​ക്കി​യി​ലെ ഏ​ക വ​നി​ത ആം​ബു​ല​ൻസ് ഡ്രൈ​വ​റാണ് ബിജി. ത​ൻറെ കൈ​ക​ളാ​ൽ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട ജീ​വ​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​മ്പോ​ൾ ഹൈ​റേ​ഞ്ചി​ലെ ദുർഘട പാതകൾ ബിജിക്ക് നിസാരമാണ്. ഇടുക്കിയിലെ റോഡുകളിലൂടെ ജീവന് കാ​വ​ലാ​ളായി വേണ്ടി ചീറിപ്പായുന്നവരിൽ മികച്ച ഡ്രൈവർകൂടിയാണ് ബിജിയെന്ന് സഹ പ്രവർത്തകരകർ പറയുന്നു.

1999ൽ ​തു​ട​ങ്ങി​യ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ അ​ധി​ക​വും വ​യോ​ധി​ക​രാ​ണ്. രോ​ഗാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ടാ​ക്‌​സി വി​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തു​മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും പ​രി​ഹ​രി​ക്കാ​നാ​ണ് ആം​ബു​ല​ൻസ് വാ​ങ്ങി​യ​ത്. അങ്ങനെയാണ് ബിജിക്ക് ആംബുലൻസ് ഡ്രൈവറുടെ വേഷം ലഭിക്കുന്നത്.

ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ ആം​ബു​ല​ൻസ് ഓ​ടി​ച്ച് രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴു​ള്ള സം​തൃ​പ്തി വി​വ​ര​ണാ​തീ​ത​മാ​ണെ​ന്ന്​ ബി​ജി പ​റ​യു​ന്നു. മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ളു​മാ​യി ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ പാ​യു​മ്പോ​ൾ യാ​ത്ര​യി​ലു​ട​നീ​ളം മ​ന​മു​രു​കു​ന്ന പ്രാ​ർ​ഥ​ന​യി​ലാ​കും. മ​ന​സ്സ്​ പ​ത​റാ​തെ​യു​ള​ള ഡ്രൈ​വി​ങ്ങി​നി​ടെ ഇ​തു​വ​രെ ബീജി ഒ​ര​പ​ക​ട​വും വ​രു​ത്തി​യി​ട്ടി​ല്ല.

ആ​തു​രാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾക്ക് വേ​ണ്ടി​യാ​ണ് ആം​ബു​ല​ൻസ് വാ​ങ്ങി​യ​തെ​ങ്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സ​ഹാ​യ​ത്തി​ന് വി​ളി​ച്ചാ​ൽ ബി​ജി ഓ​ടി​യെ​ത്തും. ഇ​തി​നാ​യി എ​ന്ത് സ​ഹാ​യ​ത്തി​നും ഭ​ർത്താ​വ്​ ഫാ. ​ബെ​ന്നി​യും മു​ന്നി​ലു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​ല​ഹ​ന്നാ​നും മാ​ർക്കോ​സും ആ​തു​ര​സേ​വ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. നി​രാ​ലം​ബ​രാ​യി അ​ല​യു​ന്ന വ​യോ​ധി​ക​രെ ക​ണ്ടെ​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *