Your Image Description Your Image Description

സ്വന്തക്കാരാലും നാട്ടുക്കാരാലും എന്തിന് സ്വന്തം കോച്ചിനാൽ പോലും ഒഴിവാക്കപ്പെട്ടവളാണ് കർണം മല്ലേശ്വരി. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു മുന്നോട്ട് പോയ അവൾ ഇന്ത്യയിൽ നിന്ന് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതയായി മാറി. അവളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരെയും പ്രചോദിപ്പിക്കുന്നതാണ്.

1975 ജൂൺ 1ന് ആന്ധ്രാപ്രദേശിലെ ചെറിയൊരു ഗ്രാമത്തിലാണ് കർണം ജനിച്ചത്. അവളുടെ അച്ഛൻ മനോഹർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ കോൺസ്റ്റബിളും വോളീബോൾ കളിക്കാരനുമായിരുന്നു. അവളുടെ അമ്മ ശ്യാമളയുടെ നിർബന്ധപ്രകാരം അഞ്ചു പെണ്മക്കളിൽ നാലു പേരും വെയ്റ്റ് ലിഫ്റ്റിംഗിനായി ചേർന്നു. പെൺകുട്ടികളെ ഇത് കരുത്തരാക്കും എന്നവർ വിശ്വസിച്ചു. അച്ഛനും ബന്ധക്കാരും നാട്ടുകാരും ഇതിനെ എതിർത്തെങ്കിലും അമ്മയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവർക്കെല്ലാം മുട്ടുമടക്കേണ്ടി വന്നു. തന്റെ ജീവിതത്തിലെ ശക്തിസ്രോതസ്സ് അമ്മയായിരുന്നു എന്ന് കർണം തന്നെ പറഞ്ഞിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ ജിമ്മിൽ പോയപ്പോൾ കോച്ചിൽ നിന്നും അവൾക്ക് അവഗണന നേരിടേണ്ടി വന്നു. ആണുങ്ങൾക്ക് മുൻഗണന ഉണ്ടായിരുന്ന കായിക ഇനമായ വെയ്റ്റ് ലിഫ്റ്റിംങ്ങിൽ ഒരു പെണ്ണിന് കയറാൻ അന്ന് ഏറെ പ്രയാസമായിരുന്നു. ശേഷം കോച്ചോ , പ്രാക്റ്റീസ് കിറ്റോ ഒന്നുമില്ലാതെ അവൾ ഒറ്റക്ക് പ്രയത്നിച്ചു.

ആദ്യ നാഷ്ണൽസിൽ തന്നെ ഒമ്പത് റെക്കോർഡുകൾ കർണം സ്വന്തമാക്കി. 1990ൽ പതിനഞ്ചു വയസുള്ളപ്പോൾ ആയിരുന്നു ഈ നേട്ടം. 52 കിലോഗ്രാം കാറ്റഗറിയിൽ ആയിരുന്നു അവൾ ഉൾപ്പെട്ടിരുന്നത്. 1993 ൽ തന്റെ ആദ്യ അന്താരാഷ്ട്ര മെഡൽ നേടിയ കർണത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് നടന്നത് ചരിത്രം.

പെണ്ണുങ്ങൾക്കുളള വെയ്റ്റ് ലിഫ്റ്റിങ് ആദ്യമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് 2000ൽ ആണ്. ആർക്കും മെഡൽ നേടുമെന്ന് ചെറിയൊരു പ്രതീക്ഷ പോലുമില്ലായിരുന്നു. എന്നാൽ ആ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏക മെഡൽ അവൾ നേടിയ സ്വർണത്തിന്റെ മൂല്യമുള്ള ആ വെങ്കലമായിരുന്നു. വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി മെഡൽ നേടിയവരിൽ മൂന്നാമതാണ് മല്ലേശ്വരി.

പിന്നീട് 21 വർഷങ്ങൾക്ക് ശേഷം ടോക്കിയോ ഒളിമ്പിക്സിൽ ആണ് വെയ്റ്റ് ലിഫ്റ്റിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. മിരഭായ്‌ ചാനുവിന്റെ വെള്ളി നേട്ടമായിരുന്നു അത്. ഈ നേട്ടത്തെ ഏറെ ആവേശത്തോടെയാണ് കർണം നോക്കി കണ്ടത്. ഖേൽ രത്‌ന, പ%A