Your Image Description Your Image Description
Your Image Alt Text

യ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മറിൽ അമിത വേഗത്തില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു.

ഇൻസ്റ്റഗ്രാം റീല്‍സ് വീഡിയോ എടുക്കുന്നതിനായി അലക്ഷ്യമായി ഓടിച്ച കാര്‍ മറ്രൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന 13കാരനും അമ്മയും അപകടത്തില്‍ മരിച്ചു.

റോഡ് മുറിച്ചുകടക്കുകയായിരുന്ന മനീഷ്, അമ്മ കല എന്നിവര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന റോഷൻ ഖാൻ, ഭവാനി സിംഗ് എന്നിവരാണ് മരിച്ചത്. കാര്‍ മറ്റൊരു വാഹനത്തിലേയ്‌ക്കാണ് ഇടിച്ചുകയറിയതെന്നും അതിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറ‌ഞ്ഞു. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദേവികോട്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.  ഒരു പശുവിനെയും ഇവര്‍ കാറിടിച്ച്‌ കൊന്നു. ജയ്സല്‍മറില്‍ നിന്ന് ബാര്‍മെറിലേക്ക് പോവുകയായിരുന്നു വാഹനം. കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു ബാരിക്കേഡില്‍ വാഹനം നിര്‍ത്താതെ സംഘം അതിവേഗത്തില്‍ ഓടിച്ചുപോയിരുന്നു എന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *