Your Image Description Your Image Description
Your Image Alt Text

ക്‌നൗ: അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലാണ് സംഭവം.

അലിഗഡില്‍ വച്ച്‌ 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു യുവാക്കളെയാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ട്രെയിനിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.

വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്ബര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം.  പ്രദേശത്ത് താപനില പത്തായി താഴ്ന്നിരിക്കുകയാണ്. അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത ചന്ദന്‍ കുമാറും ദേവേന്ദ്ര സിങ്ങുമാണ് ചാണക വറളി കത്തിച്ച്‌ തീ കാഞ്ഞത്. ഐപിസി, റെയില്‍വേ ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചായിരുന്നു യുവാക്കള്‍ക്കെതിരെ നടപടി. ഇവരുടെ കൂടെ തീകാഞ്ഞ മറ്റു 14 യാത്രക്കാരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *