Your Image Description Your Image Description

ദില്ലി: രാജസ്ഥാനിൽ ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയേതിനു പിന്നാലെ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം.

പേഴ്സണൽ മന്ത്രാലയം ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.  ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി.  ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു.

രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം. ഇതിൽ അഡീഷണൽ കളക്ടർമാർ, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവരുൾപ്പെടും. ഇന്നലെയാണ് രാജസ്ഥാൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായത്. ആഭ്യന്തരവും എക്സൈസുമടക്കം എട്ടുവകുപ്പുകൾ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ തന്നെ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകൾ ഉപമുഖ്യമന്ത്രി ദിയ കുമാരിയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *