Your Image Description Your Image Description

കൊ​ടു​മ​ൺ: മെ​സ​ഞ്ചി​യാ​ന കൃ​ഷി​യി​ലൂ​ടെ കാ​ർ​ഷി​ക​രം​ഗ​ത്ത് പുതിയ പാത തു​റ​ക്കു​ക​യാ​ണ് കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി. പര​മ്പ​രാ​ഗ കൃ​ഷി രീ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പു​തി​യ പ്ര​തീ​ക്ഷ​യാണ് മെസഞ്ചിയാന കൃഷി മുൻപോട്ട് വെക്കുന്നത്. ഉ​പ​യോ​ഗം കൊ​ണ്ടും വി​ല​കൊ​ണ്ടും മെ​സ​ഞ്ചി​യാ​നക്ക് വിപണിയിൽ പ്രത്യേക സ്ഥാനമുണ്ട്. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ല​ങ്ക​രി​ക്കു​മ്പോ​ൾ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സ​സ്യ​യി​ന​മാ​ണ് മെ​സ​ഞ്ചി​യാ​ന ചെ​ടി​യു​ടെ ഇ​ല​ക​ൾ. പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക് പ​ശ്ചാ​ത്ത​ല​മാ​യി ക്ര​മീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ല​ക​ളാ​ണ് ഇ​വ​യു​ടേ​ത്. ബൊ​ക്ക​ക​ളി​ലും വേ​ദി അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കും മെ​സ​ഞ്ചി​യാ​ന ഇ​ല​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഈ ചെടിയുടെ ഇലകൾക്ക് വിദേശത്ത് വല്യ വിലയാണ്. വിപണി കീഴടക്കാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിനൊടുവിലാണ് കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി മെ​സ​ഞ്ചി​യാ​ന കൃ​ഷി​യി​ലേക്ക് എത്തിയത്.

കൃ​ഷി​ഭ​വ​നും ഫാ​ർ​മേ​ഴ്സ്​ ക​മ്പ​നി​യും മെ​സ​ഞ്ചി​യാ​ന തൈ​ക​ൾ ഒ​രു​വ​ർ​ഷം മു​ൻ​പ് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യും, തു​ട​ർ​ന്ന് ആ​വ​ശ്യം അ​നു​സ​രി​ച്ച് ഇ​ല​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ​യും കൃ​ഷി​ഭ​വ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​സ​ഞ്ചി​യാ​ന ഇ​ല​ക​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നും ശേ​ഖ​രി​ച്ചു​തു​ട​ങ്ങി. കൊ​ടു​മ​ണ്ണി​ലെ മി​ക്ക വാ​ർ​ഡു​ക​ളി​ലും കൃ​ഷി​യു​ണ്ട്. ച​ട​ങ്ങി​ൽ ക​മ്പ​നി ചെ​യ​മാ​ർ എ.​എ​ൻ. സ​ലിം, സി.​ഇ.​ഒ സി.​എ​സ്. അ​ഞ്ജു, കൃ​ഷി ഓ​ഫി​സ​െർ എ​സ്. ര​ഞ്ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ കൃ​ഷി രീ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പു​തി​യ പ്ര​തീ​ക്ഷ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മെ​സ​ഞ്ചി​യാ​ന കൃഷി. കേ​ര​ള​ത്തി​ൽ അ​ധി​കം ആ​രും ചെ​യ്തി​ട്ടി​ല്ലാ​ത്ത ഈ ​കൃ​ഷി ഇതിനോടകം തന്നെ ജന ശ്രദ്ധ നേടി. വി​വാ​ഹ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം പ്ര​ധാ​ന സ്ഥാ​ന​മാ​ണ് മെ​സ​ഞ്ചി​യാ​ന​ക്കു​ള്ള​ത്. 30 സെ​ന്റീ മീ​റ്റ​റോ​ളം നീ​ള​മു​ണ്ടാ​കും ഈ ചെടിയുടെ ഇലകൾക്ക്. ഒ​രു ഇ​ല​ക്ക് ര​ണ്ടു​രൂ​പ ന​ൽ​കി​യാ​ണ് ക​ർ​ഷ​ക​രി​ൽ​ നിന്ന് ഇലകൾ ശേഖരിക്കുന്നത്. ഇപ്പോൾ ബെംഗളുരുവിലേക്കാണ് പ്രധാനമായും ചെടിയുടെ ഇലകൾ കയറ്റി അയക്കുന്നത്. ഭാവിയിൽ വിദേശ രാജ്യങ്ങളിലേക്ക് മെ​സ​ഞ്ചി​യാ​ന ഇ​ല​ക​ൾ കയറ്റി അയക്കാനാകുമെന്ന് കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ കമ്പനി പ്രതീക്ഷിക്കുന്നു.​

Leave a Reply

Your email address will not be published. Required fields are marked *