Your Image Description Your Image Description

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ‘ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന പാട്ടിന്റെ റീലിന് നേരെ രൂക്ഷമായ വിമർശനങ്ങളാണുയരുന്നത്. എന്നാലിപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു സുധി വ്യക്തമാക്കി. ഇത്തരം വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ?. ഒരു നെഗറ്റീവ് കമന്റും ഞാന്‍ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാന്‍ ചെയ്യുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.’-രേണു വ്യക്തമാക്കി.

സിനിമാഗാനരംഗം റീക്രിയേറ്റ് ചെയ്ത ഈ റീലില്‍ രേണുവിനൊപ്പം ദാസേട്ടന്‍ കോഴിക്കോട് ആണ് അഭിനയിച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് വിമര്‍ശിച്ച് കമന്റ് ചെയ്തത്. അതിനുള്ള മറുപടിയുമായാണ് രേണു രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *