Your Image Description Your Image Description

മം​ഗ​ളൂ​രു: കർണാടകയിലെ ഭോ​വി സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട യുവതിയുടെ വിവാഹം അന്യ ജാതിക്കാരനുമായി അ​നു​വ​ദി​ച്ച​തി​ന്റെ പേ​രി​ൽ പെൺകുട്ടിയുടെ അമ്മയെ സ​മു​ദാ​യാം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​താ​യി പ​രാ​തി. ചി​ക്ക​മ​ഗ​ളൂ​രു ത​രി​ക്ക​രെ താ​ലൂ​ക്കി​ലെ ലിം​ഗ​ഡ​ഹ​ള്ളി​യി​ലാണ് സംഭവം. ഭോ​വി സ​മു​ദാ​യാം​ഗ​മാ​യ ജ​യ​മ്മ​ക്ക് നാ​ല് പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മാ​ണു​ള്ള​ത്. മൂ​ന്ന് പെ​ൺ​മ​ക്ക​ളെ അ​തേ സ​മു​ദാ​യ​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ള​യ മ​ക​ൾ ആ​ദി ക​ർ​ണാ​ട​കയിലെ മറ്റ് സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ചെ​റു​പ്പ​ക്കാ​ര​നെ പ്ര​ണ​യി​ക്കു​ക​യും ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ന​ട​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ലിം​ഗ​ഡ​ഹ​ള്ളി​യി​ലെ ഭോ​വി​ക​ൾ ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി മി​ശ്ര​വി​വാ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ എ​തി​ർ​ത്തു. സ​മു​ദാ​യ​ത്തി​ലെ പ്രമുഖ ആളുകളുടെ നേ​തൃ​ത്വ​ത്തി​ൽ അമ്മ ജ​യ​മ്മ​യെ ഒ​രു വ​ർ​ഷ​മാ​യി സമുദായത്തിൽ നിന്ന് ബഹി​ഷ്ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി. സ​മു​ദാ​യ​ത്തി​ന്റെ സാ​മൂ​ഹി​ക ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നും ജ​യ​മ്മ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു. മകളെ അന്യജാതിക്കാരന് വിവാഹം ചെയ്തു നൽകാൻ സമ്മതിച്ചതിന്റെ പേരിലാണ് ഊ​രു​വി​ല​ക്ക്. എന്നാൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് വിലക്ക് ബാധകമല്ല. ഭാരതത്തിലെ ബഹുജൻ സംഘടനയാണ് ​ഭിം ആ​ർ​മി ജ​യ​മ്മ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *