Your Image Description Your Image Description

ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠാ​യി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠാ​യി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്.

കു​ട്ടി​ക​ള്‍ക്ക് പോ​ഷ​ക ഗു​ണ​മു​ള്ള ഭ​ക്ഷ​ണം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളു​ക​ളി​ല്‍ മു​ട്ട, പ​ഴം, ക​പ്പ​ല​ണ്ടി മി​ഠാ​യി എ​ന്നി​വ ന​ല്‍കി​ത്തു​ട​ങ്ങി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ തോ​തി​ല്‍ ക​പ്പ​ല​ണ്ടി മി​ഠാ​യി ല​ഭ്യ​മ​ല്ലാ​ത്ത​തും ക​പ്പ​ല​ണ്ടി മി​ഠാ​യി കൂ​ടു​ത​ല്‍ കാ​ലം കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ന്നും കാ​ല​പ്പ​ഴ​ക്കം വ​ന്ന ക​പ്പ​ല​ണ്ടി മി​ഠാ​യി ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളുടെ ആരോഗ്യത്തിന് ഹാനീകരമാകുമെന്നും അ​സു​ഖ​ങ്ങ​ള്‍ വ​രു​ന്നു​വെ​ന്നു​മു​ള്ള കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ പു​തി​യ ഉ​ത്ത​ര​വ്. ക​പ്പ​ല​ണ്ടി മി​ഠാ​യി​യി​ല്‍ ഉ​യ​ര്‍ന്ന തോ​തി​ല്‍ അ​പൂ​രി​ത കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ല​ബു​റ​ഗി വിദ്യാഭ്യാസ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. പകരം പൂരക പോഷകാഹാരമായി മുട്ടയോ വാഴപ്പഴമോ വിതരണം ചെയ്യാൻ സ്കൂളുകൾക്ക് ഉത്തരവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *