Your Image Description Your Image Description

ആഗോള ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ കഴിഞ്ഞ വർഷത്തെ പട്ടികയിൽ രണ്ടാം സ്ഥാനം റിലയൻസ് ഇൻഡസ്ട്രീസിന് . ആപ്പിൾ, നൈക്കി, വാൾട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, ഇന്റൽ, ടൊയോട്ട തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനത്തെത്തിയത്. കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മുൻവർഷം 13–ാം സ്ഥാനത്തായിരുന്നു റിലയൻസ്. അതേസമയം പട്ടികയിൽ മറ്റ് ഇന്ത്യൻ കമ്പനികളില്ല.

മുന്‍ വര്‍ഷം 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത് ഏറെ അത്ഭുതാവഹമായ വളർച്ചയാണ്. പ്രമുഖരായ വാട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോ സോഫ്റ്റ്, ഇന്‍ഡല്‍, ടൊയോട്ട എന്നിവരാണ് റിലയന്‍സിന് പിന്നിലുള്ളത്.

അമേരിക്കന്‍ കുത്തക അവസാനിക്കുന്നു

ആഗോള ബ്രാന്‍ഡ്‌ പട്ടികയില്‍ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിക്കുകയാണെന്ന് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 10 വര്‍ഷം മൂമ്പ് ആദ്യത്തെ 10 മികച്ച ബ്രാന്‍ഡുകളില്‍ ഏഴെണ്ണം അമേരിക്കനായിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ക്കാണ് ആധിപത്യം. ഈ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *