Your Image Description Your Image Description

സ്വർണവില മുകളിലേക്ക് കുതിക്കുമ്പോൾ സ്വർണ പ്രേമികളാകെ ആശങ്കയിലാണ് . വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പൊന്നിന്റെ വില കൂടുന്നതെന്നു പറയാതെ വയ്യ. ഡോളറിനെതിരെ രൂപ ദുർബലപ്പെടുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലെ വർധനവും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

അമേരിക്കയുടെ താരിഫ് ഭീഷണിയും അതിനെ ചെറുക്കാനുള്ള ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടികളും വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് സ്വർണത്തിന് എത്ര രൂപയാണ് കൂടിയത് എന്നും ആഭരണമായി സ്വർണം വാങ്ങുമ്പോൾ ഇന്ന് എത്ര രൂപ ചെലവാകും എന്നും നമുക്ക് പരിശോധിക്കാം.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണം വാങ്ങിക്കാൻ തന്നെ 8000 രൂപയിൽ അധികം ചെലവാകുന്ന സ്ഥിതിയാണ്. ഇന്നലെ 7970 ആയിരുന്നു ഗ്രാം പൊന്നിന്റെ വിലയെങ്കിൽ ഇന്ന് അത് 8035 ൽ എത്തി. സ്വർണവിലയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഗ്രാം വില 8000 കടക്കുന്നത്. ഫെബ്രുവരി 11 നാണ് ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വർണം മറികടക്കുന്നത്.
ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കായ 8060 ൽ ആയിരുന്നു സ്വർണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ഫെബ്രുവരി 10 ന് 8010 ആയിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം പവന് 520 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 64000 എന്ന മാന്ത്രികസംഖ്യയിലേക്ക് തിരികെ കയറിയിരിക്കുകയാണ് പവൻവില. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 64280 രൂപയാണ് ചെലവ്.

സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പലപ്പോഴും സ്വർണം വാങ്ങുമ്പോൾ കേൾക്കുന്ന ഒന്നാണ് 916 സ്വർണം വാങ്ങണമെന്നുള്ളത്. 22-കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങളായിരിക്കും ഇവ. എന്നാൽ 916 മാത്രം കണ്ട് തൃപ്തിപ്പെടരുത്, മുഴുവൻ ഹാൾമാർക്കിംഗും പരിശോധിക്കുക നിർബന്ധമാക്കുക.
സ്വര്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിര്ബന്ധമാണ്. ഇതും സ്വർണം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. 4 കാര്യങ്ങൾ നിർബന്ധമായും ഈ ആഭരങ്ങളിൽ ഉണ്ടായിരിക്കണം.
ബിഐഎസ് ലോഗോ ഉള്ള ആഭരണങ്ങൾ ബിഐഎസ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് .
916 / 750 / 585 എന്നിവ സ്വർണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നു.
ജ്വല്ലറിയുടെ ഐഡൻ്റിഫിക്കേഷൻ മാർക്ക് അല്ലെങ്കിൽ അത് വാങ്ങുന്ന കടയുടെ കോഡ്.
ഹാൾമാർക്കിംഗ് സെൻ്റർ കോഡ്, അതായത് ആഭരണങ്ങൾ എവിടെയാണ് പരിശുദ്ധി അളന്നത് എന്നുള്ള കോഡ് ഇതൊക്കെയാണവ .
സാദാരണയായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടത് സ്വർണത്തിന്റെ വില മാത്രമല്ല, പണിക്കൂലി കൂടിയാണ്. അതുകൊണ്ടു തന്നെ, പണിക്കൂലി എത്രയാണെന്നും അത് എത്ര ശതമാനമാണെന്നും ഉറപ്പുവരുത്തുക. പണിക്കൂലി സാധാരണയായി 8% മുതൽ 30% വരെയാകാം,
ബിൽ പരിശോധിക്കുക ആണ് അടുത്ത കാര്യം. ഏത് പരിശുദ്ധിയുള്ള സ്വർണമാണ് വാങ്ങിയതെന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ഉറപ്പാക്കുക. കൂടാതെ, ഹാൾമാർക്ക് നമ്പർ, മേക്കിംഗ് ചാർജുകൾ, ജിഎസ്ടി, ജ്വല്ലറിയുടെ പൂർണ്ണമായ വിശദാംശങ്ങൾ എന്നിവ ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇവ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഭാവിയിൽ ആഭരണങ്ങൾ വിൽക്കുമ്പോൾ പ്രശ്‌നമുണ്ടായേക്കാം.
കല്ലുകൾ പതിപ്പിച്ച ആഭരങ്ങൾ വാങ്ങുമ്പോൾ കള്ളിന്റെ ഗുണനിലവാരത്തെ കുറിച്ച ബോധമുണ്ടാകണം. അതായത്, കല്ലുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നുള്ളത് ഉറപ്പിക്കണം. ഒപ്പം കല്ലിൻ്റെ തൂക്കം നീക്കിയ ശേഷം സ്വർണ്ണത്തിൻ്റെ വില എത്രയെന്ന് അറിയണം.

Leave a Reply

Your email address will not be published. Required fields are marked *