Your Image Description Your Image Description

ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാർവതിക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത. കേസിൽ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനായി ഹൈക്കോടതി ലോകായുക്തക്ക് ജനുവരി 28 വരെ സമയം അനുവദിച്ചിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് ലോകായുക്ത ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷം ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകുകയും കർണാടകയിലുടനീളമുള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. അതേസമയം, മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (മുഡ) യുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി നൽകിയെന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായത്. എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ മൈ​സൂ​രു​വി​ലു​ള്ള ഭൂ​മി മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) പൂ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റ്റെ​ടു​ക്കു​ക​യും ലേ​ഔ​ട്ട് രൂ​പ​പ്പെ​ടു​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യും ചെ​യ്തെ​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് തു​ല്യ​മാ​യി 14 ഇ​ട​ങ്ങ​ളി​ൽ പ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തെ​ന്നും സി​ദ്ധ​രാ​മ​യ്യ പറയുന്നു.

കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേസിലെ 4 പ്രതികൾക്കെതിരെയും തെളിവുകളില്ലെന്നാണ് ലോകായുക്തയുടെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *