Your Image Description Your Image Description

എഐ മോഡലുകളുടെ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ ഓപ്പണ്‍ എഐ മയപ്പെടുത്തി. ഉപഭോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണ് ഓപ്പണ്‍ എഐ നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എഐ മോഡലുകള്‍ ഉപഭോക്താവിനോ മറ്റുള്ളവര്‍ക്കോ യാതൊരു ദോഷവും വരുത്താതിരിക്കുന്നിടത്തോളം ഏത് വിഷയത്തിലും പരിധിയില്ലാതെ ചര്‍ച്ച നടത്താന്‍ എഐ മോഡലുകള്‍ക്കാവുമെന്ന് ഓപ്പണ്‍ എഐ പറഞ്ഞു.

അതേസമയം ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ എത്ര വെല്ലുവിളി നിറഞ്ഞതും വിവാദങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അതില്‍ ഓപ്പണ്‍ എഐയുടെ എഐ മോഡലുകള്‍ ഉത്തരം നല്‍കും. ആളുകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും സംവാദത്തിനും സൃഷ്ടികള്‍ക്കും അവസരം നല്‍കുക എന്നതാണ് ഓപ്പണ്‍ എഐ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഉള്ളടക്കങ്ങളും മറ്റും നല്‍കും എന്നല്ല. പകരം രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും വൈകാരികമായ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേകം അജണ്ടയൊന്നുമില്ലാതെ എഐ മോഡലുകള്‍ കൂടുതല്‍ ബുദ്ധിപൂര്‍വം മറുപടി നല്‍കും എന്ന് ഓപ്പണ്‍ എഐ ഈ നയമാറ്റത്തെ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *