Your Image Description Your Image Description

അബുദാബി: അബുദാബിയിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. സാമൂഹിക മാധ്യമങ്ങളിലടക്കം പുതുക്കിയ പിഴയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനും റോഡുകളിൽ സ്പ്രേ പെയിന്റുകൾ ഉപയോ​ഗിച്ചതിനും 670ലധികം നിയമ ലംഘകർക്കാണ് പിഴയിട്ടത്.

നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ സി​ഗരറ്റ് കുറ്റികൾ വലിച്ചെറിയുക, ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ അശ്രദ്ധമായി വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 500 ദിർഹമായിരിക്കും പിഴ ഈടാക്കുക. ഇത് വീണ്ടും ആവർത്തിച്ചാൽ 2000 ദിർഹമായിരിക്കും പിഴ. മറ്റ് മാലിന്യങ്ങളാണ് പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതെങ്കിൽ 1000 ദിർഹമായിരിക്കും പിഴ.

Leave a Reply

Your email address will not be published. Required fields are marked *