Your Image Description Your Image Description

ത​ല​ശ്ശേ​രി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് പിടികൂടി. 55 വയസുകാരനായ മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പി​ണ​റാ​യി പാ​റ​പ്രം മീ​ത്ത​ലെ ക​രി​ന്ത വീ​ട്ടി​ൽ മ​ഹി​ജ (45)യെ​യാ​ണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ധർമ്മടം പോലിസാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഹി​ജ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കോ​ളാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ത്തു​നി​ന്ന മ​ണി​ക​ണ്ഠ​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ഹി​ജ​യു​ടെ വ​യ​റ്റി​ലാ​ണ് കു​ത്തേ​റ്റ​ത്. അ​ണ്ട​ലൂ​ർ ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ളാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​യ്യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ രൂ​പേ​ഷ് മ​ഹി​ജ​യെ ഉ​ട​ൻ​ത​ന്നെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

വയറ്റിൽ ആഴത്തിൽ കുത്തേറ്റതിനാൽ ഗിരിജയുടെ നില അതീവ ഗുരുതരമാണ്. ഇവരെ പിന്നീട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക​ണ്ഠ​നെ പി​ടി​കൂ​ടി ധ​ർ​മ​ടം പൊ​ലീ​സി​ന് കൈമാറുകയായിരുന്നു. കു​ടും​ബ​പ്രശ്നങ്ങൾ മൂലം മണികണ്ഠനും മഹിജയും എ​ട്ടു മാ​സ​മാ​യി പിരിഞ്ഞ് കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *