Your Image Description Your Image Description

തിരുവനന്തപുരം : ഇന്നത്തെ ഇടതുമുന്നണിയോഗം ചേരുന്നത് തിരുവനന്തപുരത്തുള്ള എം.എൻ.സ്മാരകത്തിലാണ്. പുതുക്കിപ്പണിത സി.പി.ഐയുടെ ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യമായി ഇടതുമുന്നണിയോഗം ചേരുന്നത്.

ആദ്യമായി നടക്കുന്ന ഇന്നത്തെ യോഗത്തിൽ രാഷ്ട്രീയ ചർച്ചകൾ കടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള നീക്കവും അതിർത്തി മേഖലകളിൽ മനുഷ്യ -വന്യജീവി സംഘർഷം പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായിട്ടുള്ള പാളിച്ചകളും മുഖ്യ ചർച്ചയിൽ വരും .

1980-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകൃതമായ ശേഷം , ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ചുരുക്കം സന്ദർഭങ്ങളിൽ ക്ളിഫ് ഹൗസിൽ യോഗം ചേർന്നതൊഴിച്ചാൽ, എ.കെ.ജി സെന്ററിലാണ് ഇടതു മുന്നണി യോഗം ചേരുന്നത്. എം.എൻ.സ്മാരകം പുതുക്കിപ്പണിത് ഉദ്ഘാടനവും കഴിഞ്ഞതിനാൽ എല്ലാ ഘടകകക്ഷികൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *