Your Image Description Your Image Description

തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരിടുന്നത് തന്റെ അമ്മയായ സിന്ധു കൃഷ്ണയായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തനിക്ക് ഒരു പെൺകുട്ടി ജനിക്കണം എന്നാണ് ആഗ്രഹം. അതേസമയം ആൺകുട്ടി ആയാലും കുഴപ്പമില്ല. എങ്ങനെയായാലും ആരോഗ്യമുള്ള കുട്ടി ജനിക്കണമെന്നാണ് ഈ സമയത്തെ ആഗ്രഹം എന്നും ദിയ കൂട്ടിച്ചേർത്തു. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ദിയ ഭാവി പരിപാടികൾ വെളിപ്പെടുത്തിയത്.

അതോടൊപ്പം കുഞ്ഞിനുള്ള പേര് കണ്ടെത്തിയോ എന്ന ചോദ്യത്തിനു മറുപടി പറയാനിരിക്കുകയായിരുന്നു ദിയയും ജീവിതപങ്കാളി അശ്വിനും. ‘‘കുഞ്ഞിനുള്ള പേര് ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ആ ജോലി എന്റെ അമ്മയെ ഏൽപ്പിച്ചിരിക്കുകയാണ്. അമ്മയാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുട്ടികൾക്കും നല്ല അസ്സൽ സംസ്‌കൃതം പേരുകൾ നൽകിയത്. അപ്പോൾ കുഞ്ഞ് ജനിക്കുമ്പോൾ അമ്മ നല്ല പേരുമായി നൽകും എന്ന് ഉറപ്പാണ്. ആണിനും പെണ്ണിനുമുള്ള പേരുകൾ അമ്മ ഇപ്പോൾ നോക്കി വച്ചിട്ടുണ്ടാകും. ആ സമയത്ത് അമ്മ ഒരു പേര് പറയും. ഞങ്ങൾ അത് കുഞ്ഞിനെ വിളിക്കും,’’ ദിയ കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ദീർഘകാലസുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. നടനായ കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് മറ്റ് സഹോദരിമാർ.

Leave a Reply

Your email address will not be published. Required fields are marked *